ETV Bharat / state

കഠിനംകുളം മുണ്ടൻചിറയിൽ ഗുണ്ടാ വിളയാട്ടം; നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു

പുത്തൻപാലം സ്വദേശി പ്രദീപ് (36), തോന്നയ്ക്കൽ സ്വദേശികളായ അൽസാജ് (28), വിഷ്‌ണു (26), തൗഫീഖ് (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

Thiruvanthapuram  kadinakulam  Mundanchira  Mundanchira Murder  police arrested four  തിരുവനന്തപുരം  കഠിനംകുളം  മുണ്ടൻചിറ  പൊലീസ് പിടികൂടി  നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു  ഗുണ്ടാ വിളയാട്ടം  കഠിനംകുളം മുണ്ടൻചിറ
കഠിനംകുളം മുണ്ടൻചിറയിൽ ഗുണ്ടാ വിളയാട്ടം; നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു
author img

By

Published : Jun 1, 2020, 10:15 PM IST

തിരുവനന്തപുരം: കഠിനംകുളം മുണ്ടൻചിറയിൽ നാല് പേരെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതികളെ കഠിനംകുളം പൊലീസ് പിടികൂടി. പുത്തൻപാലം സ്വദേശി പ്രദീപ് (36), തോന്നയ്ക്കൽ സ്വദേശികളായ അൽസാജ് (28), വിഷ്‌ണു (26), തൗഫീഖ് (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. തുടർന്ന് പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് സംഘർഷത്തിൽ കലാശിച്ചത്.

രണ്ട് ദിവസം മുമ്പ് രണ്ട് ഗുണ്ടാസംഘങ്ങൾ തമ്മിൽ മുണ്ടൻചിറയിൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഏറ്റുമുട്ടിയിരുന്നു. ഈ സംഭവത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്‌തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട് സാക്ഷി പറഞ്ഞതിന് ഗുണ്ടാസംഘത്തിലെ ഒരാളെ എതിർ സംഘം വെട്ടിപരിക്കേൽപ്പിച്ചു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കഴിഞ്ഞ ദിവസം രാത്രി അഞ്ച് പേരടങ്ങുന്ന സംഘം ഒരു സ്ത്രീയടക്കം നാലുപേരെ വെട്ടി പരിക്കേൽപ്പിച്ചത്. തുടർന്ന് ഒളിവിൽ പോയ പ്രതികളെ കഠിനംകുളം പൊലീസ് പിടികൂടുകയായിരുന്നു. ഒരു പ്രതി ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും കഠിനംകുളം ഇൻസ്പെക്ടർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.