ETV Bharat / state

ലഹരി ഉപഭോഗവും വിതരണവും തടയല്‍; സമിതികള്‍ രൂപീകരിക്കും - ലഹരി വിരുദ്ധ നടപടികള്‍

ലഹരി ഉപഭോഗം തടയല്‍ ശക്തമാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനതലം മുതല്‍ തദ്ദേശതലം വരെ സമിതികള്‍ രൂപീകരിച്ച് ലഹരി ഉപഭോഗവും വിതരണവും തടയാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

drug use prevention in Kerala  ലഹരി ഉപഭോഗവും വിതരണവും തടയല്‍  ലഹരി ഉപഭോഗം തടയല്‍  ലഹരിവിരുദ്ധ ചങ്ങല  drug prevention policy of Kerala  measures to tackle drug use in Kerala
drug use prevention in Kerala: multi level committees to be setup in Kerala
author img

By

Published : Sep 13, 2022, 8:11 PM IST

തിരുവനന്തപുരം: ലഹരി ഉപഭോഗവും വിതരണവും തടയുന്നതിന് കര്‍ശന നടപടികള്‍ കൈക്കൊള്ളുന്നതിന് വിവിധ തലങ്ങളില്‍ സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനതലത്തിലും ജില്ല, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിലും സമിതികള്‍ രൂപീകരിക്കും. വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനുള്ള തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്‍റേതാണ് തീരുമാനം.

മുഖ്യമന്ത്രി അധ്യക്ഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സഹ അധ്യക്ഷനുമായാണ് സംസ്ഥാനതല സമിതി. ധന, പൊതു വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ, നിയമ, മത്സ്യബന്ധന, പട്ടികജാതി-പട്ടികവര്‍ഗ, കായിക വകുപ്പ് മന്ത്രിമാരും സെക്രട്ടറിമാരും സമിതിയിലുണ്ടാകും. ചീഫ് സെക്രട്ടറി ഏകോപിപ്പിക്കും. സെപ്‌റ്റംബർ 22ന് സംസ്ഥാന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനം വിലയിരുത്തും.

ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അധ്യക്ഷനും ജില്ല കലക്‌ടര്‍ കണ്‍വീനറുമായി ജില്ലാതല സമിതി രൂപീകരിക്കും. ജില്ല ചുമതലയുള്ള മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. സെപ്‌റ്റംബർ 21ന് സമിതി യോഗം ചേരും. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍ അധ്യക്ഷന്‍മാരും പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്‍വീനര്‍മാരുമായാണ് തദ്ദേശതല സമിതി.

വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും കുടുംബശ്രീ, വായനശാല, ക്ലബ്ബ് പ്രതിനിധികളും സമിതിയില്‍ ഉണ്ടാകും. റസിഡന്‍റ്സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍, സാമൂഹ്യ-സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെയും വിളിക്കണം. പോസ്റ്റര്‍, ബോര്‍ഡ് എന്നിവ വഴിയുള്ള പ്രചരണത്തിന് വ്യാപാരികളുടെയും സഹകരണ സ്ഥാപനങ്ങളുടെയും സഹായം തേടണം.

വാര്‍ഡ്‌തല സമിതിയില്‍ വാര്‍ഡ് അംഗം അധ്യക്ഷനാകും. കണ്‍വീനറായി സ്‌കൂള്‍ ഹെഡ്‌മാസ്റ്ററും മുതിര്‍ന്ന അധ്യാപകനോ/അധ്യാപികയോ വേണം. സ്‌കൂള്‍ തലത്തില്‍ അധ്യാപക-രക്ഷാകര്‍തൃ സമിതിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരെ പങ്കെടുപ്പിച്ച് പ്രത്യേക സംവിധാനം ഉണ്ടാക്കണം. പഞ്ചായത്ത്, വാര്‍ഡ്, സ്‌കൂള്‍ തല സമിതികള്‍ സെപ്‌റ്റംബർ 28നകം രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ഒക്ടോബര്‍ 2 നാണ് ക്യാമ്പെയിന്‍ ആരംഭിക്കുക. നവംബര്‍ 1ന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂര്‍വ്വ വിദ്യാര്‍ഥികളും ഉള്‍പ്പെടെ പരമാവധി പേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങല സൃഷ്‌ടിക്കും. ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ലൈബ്രറി, ക്ലബ്ബ് എന്നിവിടങ്ങളില്‍ ജനജാഗ്രത സദസ് സംഘടിപ്പിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.