തിരുവനന്തപുരം: കെ ടി ജലീലിൻ്റെ ക്ഷണം അന്വേഷണ ഏജൻസി സ്വീകരിച്ചത് കേരളീയ പൊതു സമൂഹത്തിന് ആശ്വാസകരമെന്ന് കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഒന്നും ഒളിച്ചു വയ്ക്കാനില്ലാത്ത ആദർശശാലിയായതുകൊണ്ടാണ് അന്വേഷണ ഏജൻസിയെ ജലീൽ വീട്ടിലേക്ക് ക്ഷണിച്ചതെന്നും സത്യം പുറത്തുവരണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
കൂടുതൽ വായിക്കാൻ:എംസി ഖമറുദ്ദീൻ പ്രതിയായ നിക്ഷേപ തട്ടിപ്പ് കേസ് പ്രത്യേക സംഘം അന്വേഷിക്കും
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാജിവയ്ക്കുന്ന കാര്യം പാർട്ടി തീരുമാനിക്കട്ടെ. തെറ്റു തിരുത്തി മുന്നോട്ടു പോയില്ലെങ്കിൽ സിപിഎമ്മിനെ ആർക്കും രക്ഷിക്കാൻ സാധിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.