തിരുവനന്തപുരം: ആൾക്കൂട്ടമല്ല കെ.പി.സി.സിയെ നയിക്കേണ്ടതെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പുനസംഘടനയിൽ ജoബോ കമ്മിറ്റിയല്ല വേണ്ടതെന്ന നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്. ജനപ്രതിനിധികൾ ഭാരവാഹികളാകരുതെന്ന അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നു . എംപിമാർക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ പോലും സമയം ലഭിക്കുന്നില്ല.
പിന്നെ എങ്ങനെയാണ് സംഘടനയെ നയിക്കാൻ സമയം ലഭിക്കുകയെന്നും മുല്ലപ്പള്ളി ചോദിച്ചു. എ.കെ. ആന്‍റണിയും തെന്നല ബാലകൃഷ്‌ണനും ഒഴികെ എല്ലാ നേതാക്കളും പട്ടിക കൈമാറിയിട്ടുണ്ട്. ഇതിൽ അഭിപ്രായം രേഖപ്പെടുത്തി ഹൈക്കമാന്‍റിന് കൈമാറിയിട്ടുണ്ട്. ഇനി തീരുമാനം ഉണ്ടാവേണ്ടത് ഹൈക്കമാന്‍റില്‍ നിന്നാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.