ETV Bharat / state

മുഖ്യമന്ത്രി സിബിഐയെ ഭയപ്പെടുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ - മുല്ലപ്പള്ളി രാമചന്ദ്രൻ പുതിയ വാർത്തകൾ

വിജിലൻസിനെ ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും കേസ് തേച്ചുമായ്ച്ചു കളയാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു

mullappally
mullappally
author img

By

Published : Oct 8, 2020, 7:54 PM IST

തിരുവനന്തപുരം: ലൈഫ് മിഷൽ ഇടപാടിൽ വിജിലൻസ് അന്വേഷണത്തിൻ്റെ വേഗത വർധിപ്പിച്ചത് സിബിഐ അന്വേഷണം അട്ടിമറിക്കാനെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിബിഐ കേസ് അന്വേഷിച്ചാൽ സത്യങ്ങൾ ഓരോന്നായി പുറത്തു വരുമെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നു. ഹൈക്കോടതിയിൽ സിബിഐ നടത്തിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണ്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിറക്കിയത്. സുപ്രധാന രേഖകൾ വിജിലൻസ് സെക്രട്ടേറിയറ്റിൽ നിന്ന് കടത്തി കൊണ്ടു പോവുകയും ചെയ്‌തു. വിജിലൻസിനെ ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും കേസ് തേച്ചുമായ്ച്ചു കളയാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ലൈഫ് മിഷൻ പദ്ധതിയിലെ കൺസൾട്ടൻസി കരാറിൽ നിന്ന് ഹാബിറ്റാറിൻ്റെ പിന്മാറ്റത്തിൽ ദുരൂഹതയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. വ്യാജവർത്തകൾ കണ്ടെത്താനുള്ള സമിതിയിൽ ശ്രീറാം വെങ്കിട്ടരാമനെ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.