തിരുവനന്തപുരം: ലൈഫ് മിഷൻ അഴിമതിയിലെ സിബിഐ അന്വേഷണം പാവപ്പെട്ടവർക്കുള്ള ഭവന നിർമ്മാണ പദ്ധതി അട്ടിമറിക്കാനാണെന്ന സർക്കാർ വാദം തള്ളി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ലൈഫ് പദ്ധതിയിലെ അഴിമതി പുറത്ത് കൊണ്ടുവരാനാണ് സിബിഐ അന്വേഷണം. മുഖ്യമന്ത്രിക്ക് ഒളിച്ചുവയ്ക്കാൻ പലതും ഉള്ളതിനാലാണ് സിബിഐ അന്വേഷണത്തിന് അനുമതി നൽകിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും മുല്ലപ്പള്ളി ആരോപിച്ചു. ഭവനരഹിതർക്ക് വീട് നൽകുന്ന പദ്ധതി ആദ്യം ആവിഷ്കരിച്ചതും നടപ്പാക്കിയതും കോൺഗ്രസ് സർക്കാരാണെന്നും അധികാരത്തിൽ വന്നാൽ ഭവന നിർമ്മാണ പദ്ധതികളുമായി യുഡിഎഫ് മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.