ETV Bharat / state

സ്വര്‍ണക്കടത്ത് കേസ്‌; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എഴുതിയ ലേഖനത്തിലാണ് കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്

സ്വര്‍ണക്കടത്ത് കേസ്  മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍  mullappally  pinarayi vijayan  gold smuggling case  kerala news
സ്വര്‍ണക്കടത്ത് കേസ്‌; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍
author img

By

Published : Jul 12, 2020, 10:52 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക താവളമായി മാറിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തില്‍ എഴുതിയ ലേഖനത്തിലാണ് കെപിസിസി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യവും രാജ്യദ്രോഹവുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ നേതൃത്വത്തിൽ നടന്നത്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സംസ്ഥാന സർക്കാരും പൊലീസും കരുതൽ ഒരുക്കുകയാണെന്നും ഒളിവിലിരുന്ന് ഹൈക്കോടതിയിൽ ജാമ്യ ഹർജി നൽകാനും മാധ്യമങ്ങൾക്ക് ശബ്‌ദ സന്ദേശം നൽകാനുമുള്ള സൗകര്യം ഒരുക്കി കൊടുത്തെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു.

പിആർ വർക്കിലൂടെ കേരളത്തെ പുകഴ്ത്തിയ മാധ്യമങ്ങൾ ഇപ്പോൾ തലസ്ഥാനത്തെ കുപ്രസിദ്ധ കള്ളക്കടത്ത് വാർത്തക്ക് പിന്നാലെയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ എന്ന കുമിള എട്ടുനിലയിൽ പൊട്ടുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കണ്ടതെന്നും ഉന്നതർ ഉൾപ്പെട്ട കേസിൽ പ്രതികരിക്കേണ്ട കടമ കോൺഗ്രസിനുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. മുഖ്യമന്ത്രി, പ്രിൻസിപ്പല്‍ സെക്രട്ടറി, മന്ത്രിമാർ, സ്പീക്കർ തുടങ്ങി നിരവധി പേരുകൾ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കടന്നുവരുമ്പോൾ അതിനെതിരെ ശക്തമായി രംഗത്ത് വരേണ്ട കടമ കോൺഗ്രസിനുണ്ട്. അത് നെറികെട്ട പ്രവർത്തനമായി മുഖ്യമന്ത്രിക്ക് തോന്നിയേക്കാം. എന്നാൽ നെറികേട് കണ്ണും കെട്ടി നോക്കി നിൽക്കുന്ന പാരമ്പര്യമല്ല കോൺഗ്രസിനെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.