ETV Bharat / state

സർക്കാരിന് എതിരെ കൂടുതൽ ആരോപണങ്ങളുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ - KPCC president

സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്‍റെയും കെടി റമീസിന്‍റെയും തുടർച്ചയായുള്ള ആശുപത്രി വാസം ദുരൂഹമാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം  ക്വാറന്‍റൈൻ ലംഘനം  വ്യവസായ മന്ത്രി ഇ പി ജയരാജന്‍റെ പത്നി  സ്വർണ്ണക്കള്ളകടത്ത് കേസ്  സ്വപ്‌ന സുരേഷ്  കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ  ആശുപത്രി വാസം  gold smuggling case  thiruvanthapuram  covid  swapna suresh  more allegations aganist goverment  KPCC president  Mullapilly ramachadran
കൂടുതൽ ആരോപണങ്ങളുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ
author img

By

Published : Sep 14, 2020, 3:56 PM IST

തിരുവനന്തപുരം: ക്വാറന്‍റൈൻ നിബന്ധനകൾ ലംഘിച്ച് വ്യവസായ മന്ത്രി ഇപി ജയരാജന്‍റെ പത്നി കണ്ണൂരിലെ ലോക്കർ തുറന്നത് അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മന്ത്രിയുടെ മകന് സ്വപ്‌നയുമായി അടുത്ത ബന്ധമുണ്ടെന്ന വാർത്ത ഞെട്ടിക്കുന്നതാണ്. ഇക്കാര്യങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണം. സ്വർണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിന്‍റെയും കെടി റമീസിന്‍റെയും തുടർച്ചയായുള്ള ആശുപത്രി വാസം ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം ബന്ധമുള്ള ഉന്നതരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സമയത്താണ് പ്രതികൾ ആശുപത്രി വാസത്തിന് പോയത്. പ്രതികൾക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടും എന്തിനാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് സർക്കാർ വിശദീകരിക്കണം. പൊലീസ് അകമ്പടിയോടെയുള്ള പ്രതികളുടെ ആശുപത്രി വാസത്തിൽ ഗൂഢാലോചനയുണ്ട്. അതിനാൽ അകമ്പടി പോയ പൊലീസുകാരുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും മുല്ലപ്പള്ളി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.