തിരുവനന്തപുരം : സിനിമ തിയേറ്ററുകള്‍ തുറക്കുന്നത് സര്‍ക്കാരിന്‍റെ സജീവ പരിഗണനയിലാണെന്ന് മന്ത്രി സജി ചെറിയാന്‍. അടച്ചിട്ട മുറിയില്‍ ആളുകളെ കയറ്റുന്നത് കൊവിഡ് പ്രോട്ടോകോളിന് എതിരാണ്. തിയേറ്ററുകള്‍ തുറക്കണമെന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ഉയര്‍ന്ന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അടച്ചിട്ട മുറിയ്ക്കുള്ളില്‍ വൈറസ് വ്യാപന സാധ്യത കൂടുതലാണ്. ഓഡിറ്റോറിയങ്ങള്‍ പോലും തുറന്നുനല്‍കാത്തത് അതുകൊണ്ടാണ്.
ഡിസംബറോടെ എല്ലാ കഷ്‌ടതകളും മാറും. വാക്‌സിനേഷന്‍ ആ മാസം പൂര്‍ത്തിയാകും. ഡിസംബറില്‍ തുറക്കാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.