തിരുവനന്തപുരം: മംഗലപുരത്ത് ഒന്നര വയസുകാരിയായ മകളെ ഉപേക്ഷിച്ച് പോയ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. ശാസ്തവട്ടം സ്വദേശി അശ്വതി (20), ബിമൽ രാജു (34) എന്നിവരെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആൺ സുഹൃത്തായ ബിമൽ രാജുവിന്‍റെ ആറാമത്തെ ഇരയാണ് അശ്വതിയെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനായ ബിമൽ രാജ് വിവാഹം കഴിഞ്ഞ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് വിളിച്ചു കൊണ്ടു പോവുകയാണ് ഏറെ നാളായുള്ള രീതി. രണ്ടു വർഷം മുമ്പാണ് മുണ്ടയ്ക്കൽ സ്വദേശിയായ യുവാവിനൊപ്പം അശ്വതി ജീവിക്കാൻ ആരംഭിച്ചത്. തുടർന്ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പിന്നീട് ബിമൽ രാജുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ഫെബ്രുവരി 28നാണ് ബിമൽ രാജിനൊപ്പം പോയത്.