തിരുവനന്തപുരം : കൊവിഡിന്‍റെ മൂന്നാംതരംഗം മുന്നില്‍ കണ്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംസ്ഥാന ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി കേന്ദ്രസംഘം. ഇതിനുള്ള നടപടികള്‍ അതിവേഗം ആരംഭിക്കണം. രോഗബാധിതരുടെ സമ്പര്‍ക്കപട്ടിക കണ്ടെത്തുന്നത് ശക്തമാക്കാനുള്ള നടപടി വേണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.
തലസ്ഥാനത്തെത്തിയത് രണ്ടംഗ സംഘം
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പ്രതിനിധി ഡോ. രുചി ജയിന്‍, നെഞ്ചുരോഗ വിദഗ്ധന്‍ ഡോ. വിനോദ് കുമാര്‍ എന്നിവരടങ്ങിയ രണ്ടംഗ സംഘമാണ് തിരുവനന്തപുരത്തെത്തിയത്.
സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താനെത്തിയതാണ് കേന്ദ്രസംഘം. നിയന്ത്രണങ്ങളില്‍ ഇളവ് വന്നാല്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത ശക്തമാക്കണമെന്ന് സംഘം നിര്‍ദേശിച്ചു.
കലക്‌ടറുമായി കൂടിക്കാഴ്ച്ച
കൊവിഡ് ആശുപത്രികളായ മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശിച്ചു. ജില്ല കലക്ടര്‍ നവ്‌ജ്യോത് ഖോസ, ഡി.എം.ഒ ഡോ. ഷിനു എന്നിവരുമായും കൂടിക്കാഴ്ച നടത്തി. സംഘം നാളെ കൊല്ലം ജില്ലയിലും, ബുധനാഴ്ച പത്തനംതിട്ടയിലും സന്ദര്‍ശനം നടത്തും.
പാളിച്ചയുണ്ടായാല്‍ ഇടപെടല്‍
കൊവിഡ് വ്യാപനം ഉയര്‍ന്നുനില്‍ക്കുന്ന സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്‌ധ സംഘത്തെ വിവിധ സംസ്ഥാനങ്ങളിലേക്കയച്ചത്.
പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്‍റെ ഭാഗത്ത് പാളിച്ചകളുണ്ടെങ്കില്‍ സ്ഥിതി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുണ്ടാവും.
ALSO READ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വേണ്ടെന്ന് ഉന്നതതല യോഗം