തിരുവനന്തപുരം: മൊഫിയ പര്‍വീണിന്‍റെ ആത്മഹത്യയെ തുടർന്ന് സി.ഐ സുധീറിനെ സസ്‌പെന്‍റ് ചെയ്‌തതിലൂടെ കോണ്‍ഗ്രസ് പ്രതിഷേധത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസ് സ്റ്റേഷനില്‍ അപമാനിക്കപ്പെട്ട് നീതി നിഷേധിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടിയുള്ള സമരം തികച്ചും ന്യായമാണ്. പൊലീസ് ഉദ്യോഗസ്ഥനെ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ട് സംരക്ഷിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും വി.ഡി സതീശൻ പറഞ്ഞു.
സി.ഐ സുധീറിനെ സസ്‌പെന്‍റ് ചെയ്‌ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഒരു സ്ഥലത്തും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി നിഷേധിക്കപ്പെടരുത് എന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അനുപമയുടെ കേസില്‍ പാര്‍ട്ടി ജില്ല സെക്രട്ടറിയാണ് ഇപ്പോഴും അഭിപ്രായം പറയുന്നത്. ജില്ല സെക്രട്ടറിമാര്‍ക്ക് ഭരണം തീറെഴുതി കൊടുക്കുകയാണോ എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് പാര്‍ട്ടി വിചാരിച്ചാലേ എന്തും നടക്കു എന്ന സ്ഥിതി വിശേഷം അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.
Also Read: CI Sudheer suspended: മൊഫിയക്ക് നീതി; സി.ഐ സുധീറിന് സസ്പെൻഷൻ