ETV Bharat / state

MM Hassan On Solar Case : സോളാറില്‍ ഇനി വേണ്ടത് നടപടിയെന്ന് എംഎം ഹസന്‍, സർക്കാരിനെതിരെ വ്യാപക പ്രതിഷേധത്തിന് യുഡിഎഫ് - Ganesh Kumar

UDF Convenor MM Hassan On Solar Case CM Pinarayi Vijayan: ഒക്ടോബർ 18ന് 50000 പേരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് ഉപരോധം നടത്താന്‍ യുഡിഎഫ് തീരുമാനം

MM Hassan On Solar Case  MM Hassan  Solar Case  UDF Convenor MM Hassan  UDF Convenor  CM Pinarayi Vijayan  MM Hassan On Solar Case CM Pinarayi Vijayan  സോളാറില്‍ ഇനി വേണ്ടത് നടപടിയെന്ന് എംഎം ഹസന്‍  സർക്കാരിനെതിരെ വ്യാപക പ്രതിഷേധം  പ്രതിഷേധം സംഘടിപ്പിക്കാന്‍ യുഡിഎഫ്  യുഡിഎഫ്  എംഎം ഹസൻ  സിബിഐ  Consipracy Against Oommen Chandy  Consipracy Against Oommen Chandy  Oommen Chandy  Ganesh Kumar  CBI
MM Hassan On Solar Case
author img

By ETV Bharat Kerala Team

Published : Sep 13, 2023, 10:48 PM IST

തിരുവനന്തപുരം : സോളാർ കേസിൽ (Solar Case) ഇനി വേണ്ടത് തുടരന്വേഷണമല്ലെന്നും നടപടിയാണെന്നും യുഡിഎഫ് കൺവീനർ (UDF Convenor) എംഎം ഹസൻ (MM Hassan). സിബിഐയേക്കാൾ വലിയ അന്വേഷണ ഏജൻസിയില്ല. ഉമ്മൻ ചാണ്ടിക്കെതിരെയുള്ള ഗൂഢാലോചനയിൽ (Consipracy Against Oommen Chandy) മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) മന്ത്രിയായിരുന്ന ഗണേഷ് കുമാറും (Ganesh Kumar) പങ്കാളികളാണെന്നും അദ്ദേഹം ആരോപിച്ചു.

ഉമ്മന്‍ ചാണ്ടിക്കെതിരെ നടത്തിയ രാഷ്ട്രീയ വേട്ടയുടെ ഭാഗമായാണ് മുഖ്യമന്ത്രി സിബിഐ (CBI) അന്വേഷണത്തിന് ഉത്തരവിട്ടതെന്നും അവരുടെ കണ്ടെത്തലുകളിൽ നടപടി ആവശ്യപ്പെട്ട് തെരുവിൽ പ്രക്ഷോഭം നടത്തുമെന്നും യുഡിഎഫ് (UDF) യോഗത്തിന് ശേഷം എംഎം ഹസൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിക്കുള്ള മരണാനന്തര ആദരവാണ് പുതുപ്പള്ളിയിലെ വിജയം. ഉമ്മൻ ചാണ്ടി എന്ന വികാരവും ഭരണവിരുദ്ധ വികാരവുമാണ് പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികളുമായി യുഡിഎഫ് : അഴിമതിയിൽ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി രാജിവയ്ക്ക‌ണം. സർക്കാരിനെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനാണ് യുഡിഎഫ് തീരുമാനമെന്നും ഹസൻ അറിയിച്ചു. ഇതിന്‍റെ ഭാഗമായി ഒക്ടോബർ 15ന് എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് പദയാത്ര നടത്തും. ശേഷം 18ന് 50000 പേരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് ഉപരോധവും നടത്തും.

Also Read: Feni Balakrishnan About Solar case സരിതയുടെ കത്തില്‍ ഗണേഷ് കുമാറിന്‍റെ പേര് ഒഴിവാക്കി, ഉമ്മന്‍ ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തു; ഫെനി ബാലകൃഷ്‌ണന്‍

ദല്ലാളിന്‍റെ ആരോപണവും തിരുവഞ്ചൂരിന്‍റെ മറുപടിയും : എന്നാല്‍ സോളാര്‍ കേസില്‍ യുഡിഎഫിന്‍റെ ഭാഗമായിരുന്ന രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രി ആവാൻ ശ്രമിച്ചതിന്‍റെ പരിണിതഫലമായാണ് ഉമ്മൻചാണ്ടി തേജോവധത്തിന് വിധേയനായതെന്ന ആരോപണവുമായി ദല്ലാൾ നന്ദകുമാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഗൗരവതരമായ രാഷ്ട്രീയം പറയുന്നതിനിടയ്ക്ക്‌ ഇത്തരം ചെറിയ കാര്യങ്ങൾക്ക് തലവയ്ക്കു‌ന്നത് ശരിയല്ലെന്നായിരുന്നു ഇതിനോട് മുൻ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്‌ണന്‍റെ മറുപടി. ഈ തമാശ കേൾക്കാൻ തുടങ്ങിയിട്ട് കുറേ കാലമായെന്നും ദല്ലാൾ നന്ദകുമാറിന് മറുപടി പറയേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. താന്‍ ആരാണെന്ന് തനിക്കും നിങ്ങൾക്കും അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയും ദല്ലാൾ നന്ദകുമാറും തമ്മിലുള്ള സംഭാഷണത്തിൽ ഞങ്ങൾ മൂന്നാം കക്ഷിയാണ്. അതുകൊണ്ടുതന്നെ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അവർ തമ്മിൽ പറഞ്ഞുതീർക്കട്ടെയെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഇനിയും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞുകൊണ്ടിരിക്കട്ടെയെന്നും അത് കേൾക്കാനാണ് കാത്തിരിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം, ശത്രുക്കൾക്ക് ആയുധമുണ്ടാക്കിക്കൊടുക്കാനില്ലെന്നും വ്യക്തമാക്കി.

സ്‌കൂള്‍ കാലം മുതൽ അദ്ദേഹം മരിക്കുന്നത് വരെ ഉമ്മൻചാണ്ടിക്കൊപ്പമുണ്ടായിരുന്ന ആളാണ് ഞാന്‍. മുഖ്യമന്ത്രിയാവാൻ വേണ്ടിയാണ് ഉമ്മൻചാണ്ടിക്കെതിരായ വിവാദം ഉയർത്തിയതെന്ന ആരോപണത്തെ ചിന്നത്തമാശ എന്നല്ലാതെ ഗൗരവമായി കാണുന്നില്ലെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.