ETV Bharat / state

തൃക്കാക്കരയിലേത് സില്‍വര്‍ ലൈനിനെതിരായ ജനവിധിയെന്ന് എംഎം ഹസന്‍ - തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം

പിണറായി സര്‍ക്കാരിനെതിരായ ശക്തമായ താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് എം എം ഹസന്‍

mm hassan comment on bye election  Thrikkakkara byelection  യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്  തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലം  സില്‍വര്‍ ലൈനെതിരായ ജനവിധിയെന്ന് ഹസൻ
ഇത് സില്‍വര്‍ ലൈനെതിരായ ജനവിധി; യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍
author img

By

Published : Jun 3, 2022, 1:44 PM IST

തിരുവനന്തപുരം : തൃക്കാക്കരയിലേത് സില്‍വര്‍ ലൈനിനെതിരായ ജനവിധിയെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. ഇത് മനസിലാക്കി ഇനിയെങ്കിലും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറണം. പിണറായി സര്‍ക്കാരിനെതിരായ ശക്തമായ താക്കീതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും എംഎം ഹസൻ പറഞ്ഞു.

തൃക്കാക്കരയിലേത് സില്‍വര്‍ ലൈനിനെതിരായ ജനവിധിയെന്ന് എംഎം ഹസന്‍

പോളിംഗ് ശതമാനം കുറഞ്ഞിട്ടും ഭൂരിപക്ഷം വര്‍ധിച്ചു. പി ടി തോമസിന്‍റെ സ്‌മരണയോട് തൃക്കാക്കരയിലെ ജനങ്ങള്‍ക്കുള്ള ആദരമാണ് തെരഞ്ഞെടുപ്പ് ഫലം. ജനവിധി കണക്കിലെടുത്ത് സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്താനും പിന്‍മാറാനും തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.