തിരുവനന്തപുരം: പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന്. പ്രോട്ടെം സ്‌പീക്കര്‍, എം.എല്‍.എമാര്‍ക്ക് സത്യവാചകം ചൊല്ലി കൊടുക്കും. നിയമസഭയിലാണ് എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ നടക്കുക. 25നാണ് സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. പ്രോട്ടെം സ്‌പീക്കറായി പി.ജെ.ജോസഫിനാണ് സാധ്യത. തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരില്‍ ഏറ്റവും പ്രായം കൂടിയ അംഗം എന്ന നിലയിലാണ് പി.ജെ.ജോസഫിനെ പ്രോട്ടെം സ്‌പീക്കറാക്കുന്നത്. സ്‌പീക്കര്‍ തെരഞ്ഞെടുപ്പും പ്രോട്ടെം സ്‌പീക്കറുടെ അധ്യക്ഷതയില്‍ നടക്കും. തൃത്താലയില്‍ നിന്ന് വിജയിച്ച എം.ബി.രാജേഷിനെയാണ് സ്‌പീക്കറായി സി.പി.എം നിശ്ചയിച്ചിട്ടുള്ളത്.
എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ മെയ് 24ന്
25നാണ് സ്‌പീക്കര്‍, ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.