ETV Bharat / state

'പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്‌താവന പാടില്ല' ; എം കെ രാഘവനെയും കെ മുരളീധരനെയും താക്കീത് ചെയ്‌ത് കെപിസിസി - കെ സുധാകരന്‍

പാര്‍ട്ടിയെ മോശമാക്കി ചിത്രീകരിക്കുന്ന പരസ്യ പ്രസ്‌താവനകള്‍ നടത്തരുത് എന്ന മുന്നറിയിപ്പാണ് എം കെ രാഘവന്‍, കെ മുരളീധരന്‍ എന്നിവര്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ കത്തിലുള്ളത്. എന്നാല്‍ തന്നെ ആരും താക്കീത് ചെയ്‌തിട്ടില്ലെന്ന് എം കെ രാഘവന്‍ പ്രതികരിച്ചു

KPCC warn MK Raghavan and K Muraleedharan  letter from KPCC  MK Raghavan and K Muraleedharan  MK Raghavan  K Muraleedharan  KPCC  പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പ്രസ്‌താവന  കെപിസിസി  എം കെ രാഘവന്‍  കെ മുരളീധരന്‍  കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍  കെ സുധാകരന്‍  കെപിസിസി അധ്യക്ഷന്‍
എം കെ രാഘവനെയും കെ മുരളീധരനെയും താക്കീത് ചെയ്‌ത് കെപിസിസി
author img

By

Published : Mar 11, 2023, 10:24 AM IST

Updated : Mar 11, 2023, 12:09 PM IST

തിരുവനന്തപുരം : എം കെ രാഘവന് താക്കീതും കെ മുരളീധരന് മുന്നറിയിപ്പും നല്‍കി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. കോണ്‍ഗ്രസിനെതിരായ പരസ്യ വിമര്‍ശനത്തിന് മേലാണ് നടപടി. പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യ പ്രസ്‌താവനകള്‍ പാടില്ലെന്ന നിര്‍ദേശം നല്‍കിയാണ് കത്ത് നല്‍കിയിരിക്കുന്നത്.

ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടിയില്‍ സംഭവിക്കുന്നതെന്നും മിണ്ടാതിരിക്കുന്നവര്‍ക്കേ പാര്‍ട്ടിയില്‍ സ്ഥാനമുള്ളൂ എന്നും എം കെ രാഘവന്‍ കഴിഞ്ഞ ദിവസം പരസ്യമായി വിമര്‍ശിച്ചിരുന്നു. നിരവധി പാര്‍ട്ടി വേദികള്‍ ഉണ്ടായിട്ടും ഇത്തരത്തില്‍ പരസ്യമായി പ്രതികരണം നടത്തിയതിന് എതിരെയാണ് എം കെ രാഘവനെ താക്കീത് ചെയ്‌തുള്ള കെപിസിസി പ്രസിഡന്‍റിന്‍റെ കത്ത്. എന്നാല്‍ തന്നെ ആരും താക്കീത് ചെയ്‌തില്ലെന്നാണ് രാഘവന്‍റെ പ്രതികരണം.

എം കെ രാഘവന്‍ പറഞ്ഞത് പ്രവര്‍ത്തകരുടെ പൊതുവികാരമാണെന്നും പാര്‍ട്ടിക്കുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പറഞ്ഞ് കെ മുരളീധരനും പരാമര്‍ശത്തെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരനും കെപിസിസി പ്രസിഡന്‍റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്‍ കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ പ്രസ്‌താവനകളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് മുരളീധരനുള്ള കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. നേരത്തെ എം കെ രാഘവന് എതിരെ എഐസിസിയുമായി ആലോചിച്ച് നടപടി എടുക്കുമെന്ന് സുധാകരന്‍ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് താക്കീത്.

വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍, പരസ്യമായല്ല: ബുധനാഴ്‌ച ചേര്‍ന്ന കെപിസിസി നേതൃയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് എം കെ രാഘവന് താക്കീത് നല്‍കിയത്. കോണ്‍ഗ്രസിന് അകത്ത് കൂടിയാലോചനകള്‍ നടക്കുന്നില്ല എന്ന എം കെ രാഘവന്‍റെ പരാമര്‍ശത്തില്‍ അതൃപ്‌തി രേഖപ്പെടുത്തി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു. പാര്‍ട്ടിയെ കുറിച്ച് എം കെ രാഘവന്‍ നടത്തിയ പരസ്യ വിമര്‍ശനം അനുചിതമാണെന്നായിരുന്നു കെ സുധാകരന്‍റെ പ്രതികരണം.

ഇത്തരം പ്രസ്‌താവനകള്‍ പാര്‍ട്ടി വേദിയിലായിരുന്നു നടത്തേണ്ടിയിരുന്നത് എന്നും കെ സുധാകരന്‍ വ്യക്തമാക്കി. കെപിസിസി നേതൃത്വത്തെ വിമര്‍ശിച്ചു കൊണ്ട് എം കെ രാഘവന്‍ എംപി നടത്തിയ പരാമര്‍ശത്തില്‍ ഹൈക്കമാന്‍ഡുമായി കൂടിയാലോചിച്ച് നടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു.

അതേസമയം പാര്‍ട്ടിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്‌താവന നടത്തിയ എം കെ രാഘവനെ പുറത്താക്കണമെന്ന നിലപാടിലായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തും. കോഴിക്കോട് നടന്ന പി ശങ്കര്‍ അനുസ്‌മരണ യോഗത്തില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് എം കെ രാഘവന്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്ന പ്രസ്‌താവന നടത്തിയത്.

രാഘവന്‍ പറഞ്ഞത് പ്രവര്‍ത്തകരുടെ വികാരമെന്ന് മുരളീധരന്‍: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ വികാരമാണ് എം കെ രാഘവന്‍ പ്രകടിപ്പിച്ചത് എന്നായിരുന്നു പ്രസ്‌താവനയെ പിന്തുണച്ച് കെ മുരളീധരന്‍റെ പ്രതികരണം. പാര്‍ട്ടിക്കുള്ളില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും പല കാര്യങ്ങളും താന്‍ അറിയാറില്ലെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു. മിണ്ടാതെ ഇരുന്നാല്‍ പാര്‍ട്ടിയില്‍ ഗ്രേസ് മാര്‍ക്ക് ലഭിക്കുമെന്നും കെ മുരളീധരന്‍ തുറന്നടിച്ചു. ഇതിനെതിരെയാണ് കെപിസിസി, മുരളീധരന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ശശി തരൂരിനെ പിന്തുണച്ചതിന് നേരത്തെയും എം കെ രാഘവന്‍ നേതാക്കളുടെ നീരസത്തിന് പാത്രമായിട്ടുണ്ട്.

Last Updated : Mar 11, 2023, 12:09 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.