തിരുവനന്തപുരം : തനിക്കെതിരെ ദേശദ്രോഹ കുറ്റവും സത്യപ്രതിജ്ഞാലംഘനവും ആരോപിച്ച ഗവര്‍ണര്‍ക്ക് മറുപടിയുമായി മന്ത്രി കെ. എന്‍ ബാലഗോപാല്‍. തന്‍റെ പ്രസംഗത്തില്‍ ദേശവിരുദ്ധമായോ ഗവര്‍ണര്‍ക്കെതിരായോ ഒന്നുമുണ്ടായിരുന്നില്ല. പ്രസംഗം കേട്ടാല്‍ എന്താണ് പറഞ്ഞതെന്ന് എല്ലാവര്‍ക്കും വ്യക്തമാകുമെന്നും അതില്‍ ഒരു പ്രശ്‌നവുമില്ലെന്നും മന്ത്രി പറഞ്ഞു.
ഗവര്‍ണറുടെ കത്തിന് മുഖ്യമന്ത്രി കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. അതില്‍ ഒരു വ്യക്തത കുറവും ഇല്ല. അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണത്തിന്‍റെ ആവശ്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രീതി നഷ്‌ടപ്പെട്ടുവെന്ന് പറയുന്ന ഗവര്‍ണര്‍ക്ക് നിസഹകരണം ഉണ്ടോയെന്ന് അറിയില്ല. മുന്‍വിധിയോടെ ഇക്കാര്യത്തില്‍ പ്രതികരിക്കുന്നില്ല. രാജ്ഭവന്‍ എന്തെങ്കിലും നിലപാട് സ്വീകരിക്കട്ടെ. അതിനുശേഷം അഭിപ്രായം പറയാമെന്നും ധനമന്ത്രി പറഞ്ഞു.