തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വാടകയ്ക്ക് വീടെടുത്ത് താമസിക്കുകയായിരുന്ന യുവാവും ബന്ധുവും പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ. നെടുമങ്ങാടാണ് സംഭവം. കൊല്ലം പള്ളിമുക്ക് സ്വദേശിയായ മണക്കാട് ഇലവന്‍റെ അകം മാളികയിൽ എസ്.അമീർ (25), ഇയാളുടെ വലിയ ബാപ്പയുടെ മകൻ കൊല്ലം അയത്തിൽ വടക്കേവിള ഫാത്തിമ മൻസിലിൽ എം.സൈദലി (22), പെൺകുട്ടിയുടെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ അമീറും സൈദലിയും കൊല്ലത്ത് പിടിച്ചുപറി കേസിലും കഞ്ചാവ് കേസിലും പ്രതിയാണ്. നിലവിൽ പെൺകുട്ടി മൂന്ന് മാസമാസം ഗർഭിണിയാണെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
അമീറും പെൺകുട്ടിയും ഭാര്യ ഭർത്താക്കന്മാർ ആയി കഴിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വീട് വാടകയ്ക്ക് എടുത്ത് താമസിച്ച് കഞ്ചാവ് വിൽപന നടത്തുന്നുവെന്ന് എസ്‌പി ഡോ. ദിവ്യ ഗോപിനാഥിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നാർക്കോട്ടിക്‌സ് സെൽ ഡിവൈ.എസ്.പി രാസിത്ത്, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി സ്റ്റുവർട്ട് കീലർ, അരുവിക്കര സിഐ ഡി.ഷിബുകുമാർ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്ന് ആണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.
Also Read: കൊവിഡ് അവലോകന യോഗം ഇന്ന്; സ്‌കൂളുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം