ETV Bharat / state

തലസ്ഥാന നഗരിക്ക് ഇത്തവണ ഒന്നല്ല, മൂന്നാണ് മന്ത്രിമാർ

സിപിഎമ്മിൽ നിന്ന് വി ശിവൻകുട്ടിയും സിപിഐയിൽ നിന്ന് ജിആർ അനിലും ജനാധിപത്യ കേരള കോൺഗ്രസിൻ്റെ ആൻ്റണി രാജുവും ആണ് പിണറായി മന്ത്രിസഭയിലെ തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മന്ത്രിമാർ.

തലസ്ഥാന ജില്ലയ്‌ക്ക് മൂന്ന് മന്ത്രിമാർ  Ministers from thiruvananthapuram  second pinarayi govt  LDF  CPI  CPM  pinarayi vijayan cabinet  kerala cabinet ministers  പിണറായി വിജയൻ മന്ത്രിസഭ  സിപിഎം മന്ത്രിമാർ  സിപിഐ മന്ത്രിമാർ
തിരുവനന്തപുരത്തിന് ഇക്കുറി മൂന്ന് മന്ത്രിമാർ
author img

By

Published : May 18, 2021, 8:22 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ തിരുവനന്തപുരം ജില്ലയ്‌ക്ക് മൂന്ന് മന്ത്രിമാർ. സിപിഎമ്മിൽ നിന്ന് വി ശിവൻകുട്ടിയും സിപിഐയിൽ നിന്ന് ജിആർ അനിലും ജനാധിപത്യ കേരള കോൺഗ്രസിൻ്റെ ആൻ്റണി രാജുവും ആണ് ജില്ലയിൽ നിന്നുള്ള മന്ത്രിമാർ. ഒന്നാം പിണറായി മന്ത്രിസഭയിൽ കടകംപള്ളി സുരേന്ദ്രൻ മാത്രമായിരുന്നു ജില്ലയിൽ നിന്നുള്ള ഏക മന്ത്രി. ആദ്യ മന്ത്രിസഭയിലെ ആർക്കും രണ്ടാം തവണ അവസരം നൽകുന്നില്ലെന്ന് സിപിഎം തീരുമാനിച്ചതോടെയാണ് കടകംപള്ളിക്ക് മാറിനിൽക്കേണ്ടി വന്നത്. ഇതോടെ നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിച്ച് താര പരിവേഷത്തോടെ സഭയിലെത്തിയ ശിവൻ കുട്ടിക്ക് മന്ത്രിപദത്തിലേക്ക് വഴി തെളിഞ്ഞു.

Also Read:പുതിയ ടീം എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്; എംവി ഗോവിന്ദൻ

2006 ൽ തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തിൽനിന്നും 2011ൽ നേമത്തു നിന്നും വിജയിച്ച ശിവൻകുട്ടി 2016ൽ നേമത്ത് ബിജെപിയിലെ ഒ രാജഗോപാലിനോട് തോറ്റു. മൂന്നാം തവണ വിജയിച്ച് ഇക്കുറി നിയമസഭയിലെത്തുമ്പോൾ മന്ത്രിസ്ഥാനവും ലഭിച്ചു. വിദ്യാർഥി രാഷ്‌ട്രീയത്തിലൂടെ പൊതുജീവിതം ആരംഭിച്ച വി ശിവൻകുട്ടി എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ടും സെക്രട്ടറിയും ആയിരുന്നു. പിന്നീട് ഉള്ളൂർ പഞ്ചായത്ത് പ്രസിഡണ്ടായി. 1995ൽ തിരുവനന്തപുരം കോർപ്പറേഷൻ്റെ മേയറായ വി ശിവൻകുട്ടി പ്രവർത്തന മികവിലൂടെ ശ്രദ്ധേയനായി. അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം എംഎൽഎ ആയും മന്ത്രിയായും ഭരണത്തിൽ തിരിച്ചെത്തുമ്പോൾ തലസ്ഥാന ജില്ലയുടെ സമഗ്ര വികസനമാണ് ജനം പ്രതീക്ഷിക്കുന്നത്.

Also Read:പാർട്ടിയാണ് തന്നെ മന്ത്രിയാക്കിയത്, അത് നന്നായി ചെയ്‌തു: കെകെ ശൈലജ

സിപിഐയിൽ നിന്നുള്ള ജിആർ അനിൽ ആദ്യമായാണ് നിയമസഭയിലെത്തുന്നത്. നെടുമങ്ങാട് മണ്ഡലത്തിൽ നിന്ന് റെക്കോഡ് ഭൂരിപക്ഷത്തോടെയാണ് അനിലിൻ്റെ ജയം. കഴിഞ്ഞ ആറു വർഷമായി തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആയിരുന്നു. നിലവിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗമായ ജിആർ അനിൽ മികച്ച സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമാണ്. എഐഎസ്എഫിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. എഐഎസ്എഫ്, എഐവൈഎഫ്, കിസാൻ സഭ തുടങ്ങിയവയുടെ ജില്ലാ സെക്രട്ടറിയായും സംസ്ഥാന ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. പത്തു വർഷം തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറായിരുന്ന ജിആർ അനിൽ 2005 മുതൽ 2010 വരെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായിരുന്നു. ചടയമംഗലം മുൻ എംഎൽഎയും വർക്കല എസ്എൻ കോളേജിലെ ചരിത്രവിഭാഗം മുൻ മേധാവിയുമായ ഡോ.ആർ ലതാദേവി ആണ് ഭാര്യ. പൊതുരംഗത്തും സംഘടനാ പാർലമെൻ്ററി രംഗത്തുമുള്ള ജിആർ അനിലിൻ്റെ പരിചയം ജില്ലയുടെ വികസനത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

Also Read:ടീച്ചറെ തിരിച്ചു വിളിക്കണം; പോസ്റ്റുമായി പി.ജെ ആർമി

ഒറ്റ അംഗം മാത്രമുള്ള കക്ഷികൾക്ക് എൽഡിഎഫ് നൽകിയ രണ്ടര വർഷത്തെ മന്ത്രിപദവിയാണ്‌ ആൻ്റണി രാജുവിനെ തേടിയെത്തുന്നത്. ജനാധിപത്യ കേരള കോൺഗ്രസിന്‍റെ ഏക എംഎൽഎ ആയി തിരുവനന്തപുരം മണ്ഡലത്തിൽ നിന്നാണ് ആൻ്റണി രാജുവിൻ്റെ ജയം. പൂന്തുറ സ്വദേശിയായ ആൻ്റണി രാജുവിൻ്റെ മന്ത്രിസ്ഥാനം തീരമേഖലയ്ക്കുള്ള പ്രാതിനിധ്യം കൂടിയാണ്. 1972 ൽ വിദ്യാർഥി പ്രസ്ഥാനമായ കെഎസ്‌യുവിലൂടെയാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 1991 ൽ കന്നിയങ്കത്തിൽ തോറ്റു. 1996 ൽ കോവളത്ത് നിന്ന് ആദ്യ തവണ എംഎൽഎ ആയി. 2001ലും 2016 ലും തോറ്റു. ഇത്തവണ മുൻ മന്ത്രി വിഎസ് ശിവകുമാറിനെ തറപറ്റിച്ചാണ് വിജയം. തീരദേശ റോഡ്, വിഴിഞ്ഞം പദ്ധതി, പൂന്തുറ - വലിയതുറ നിവാസികളുടെ ചിരകാല ആവശ്യമായ മിനി ഹാർബർ, ജിയോ ട്യൂബ് തുടങ്ങി തലസ്ഥാന ജില്ലയുടെ വലിയ വികസന സ്വപ്നങ്ങൾക്ക് ആൻ്റണി രാജു മന്ത്രിയാകുന്നതോടെ ചിറകു വയ്ക്കുമെന്നാണ് പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.