ETV Bharat / state

Minister Veena George On Nursing Education നഴ്‌സിങ് പഠനത്തിന് കൂടുതൽ അവസരങ്ങൾ: സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ 760 സീറ്റുകള്‍ കൂടി - Indian Nursing Council

More opportunities for nursing education : സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി

Nursing study  More opportunities for nursing education  BSC Nursing  Increased nursing seats  ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്  Health Minister Veena George  SIMET and CPAS  ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍  Indian Nursing Council  Department of Medical Education
More Opportunities For Nursing Education
author img

By ETV Bharat Kerala Team

Published : Sep 23, 2023, 7:03 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നഴ്‌സിങ് പഠനത്തിന് കൂടുതൽ അവസരങ്ങൾ (More opportunities for nursing education). സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ 760 ബി.എസ്.സി നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു (Minister Veena George On Nursing Education). സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍ക്കും സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സിമെറ്റ് വഴി 360 സീറ്റുകള്‍ക്കും ആരോഗ്യ സര്‍വകലാശാല അനുമതി നല്‍കി.

ചരിത്രത്തിലാദ്യമായാണ് ബി.എസ്.സി നഴ്‌സിങില്‍ ഇത്രയേറെ സീറ്റുകള്‍ ഒരുമിച്ച് വര്‍ധിപ്പിക്കുന്നത്. ഈ സീറ്റുകളില്‍ ഈ വര്‍ഷം തന്നെ അഡ്‌മിഷന്‍ നടക്കും. നഴ്‌സിങ് മേഖലയിലെ വലിയ സാധ്യത മുന്നില്‍ കണ്ട് നഴ്‌സിങ് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതിനും, മാനദണ്ഡമനുസരിച്ച് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള പുതിയ കോളേജുകള്‍ക്ക് അംഗീകാരം നല്‍കുന്നതിനും തീരുമാനിച്ചിരുന്നു. ഒപ്പം സര്‍ക്കാര്‍ മേഖലയിലും സര്‍ക്കാരിന്‍റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റ്, സി-പാസ് പോലുള്ള സ്ഥാപനങ്ങളിലും പുതിയ കോളേജുകള്‍ ആരംഭിക്കുകയുണ്ടായെന്നും മന്ത്രി വ്യക്തമാക്കി.

വര്‍ധിപ്പിച്ച സീറ്റുകളിലേക്കുള്ള അലോട്ട്‌മെന്‍റ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്‍റെ ഭാഗമായി ഉന്നതതല യോഗം ചേർന്നു. ഒക്‌ടോബര്‍ 31 വരെ നഴ്‌സിങ് വിഭാഗങ്ങളില്‍ അഡ്‌മിഷന്‍ നടത്താന്‍ ഇന്ത്യന്‍ നഴ്‌സിങ് കൗണ്‍സില്‍ അനുമതി നല്‍കി. സ്വാശ്രയ മാനേജ്‌മെന്‍റുകളുടെ അഭ്യര്‍ഥനയും, പുതിയ കോളേജുകള്‍ ആരംഭിക്കുന്നതിന്‍റെയും അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച് അയച്ച കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബി.എസ്.സി നഴ്‌സിങ് ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും അത് ഷെഡ്യൂള്‍ ചെയ്‌ത് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചും നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ മേഖലയില്‍ 760 പുതിയ ബി.എസ്.സി നഴ്‌സിങ് സീറ്റുകള്‍ ഈ വര്‍ഷം വന്നതിന്‍റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അഡ്‌മിഷന്‍ എടുത്തിട്ടുള്ള കുട്ടികള്‍ക്ക് പുതിയ സര്‍ക്കാര്‍, സിമെറ്റ്, സി-പാസ്, മാനേജ്‌മെന്‍റ് കോളേജുകളിലേക്ക് ഓപ്ഷന്‍ മുഖേന മാറുന്നതിന് അവസരം നല്‍കാന്‍ യോഗം തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴില്‍ കാസര്‍കോട്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിങ് കോളേജും തിരുവനന്തപുരത്ത് 100 സീറ്റുള്ള പുതിയ ബാച്ചും ആരംഭിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്‍റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്‍റെ കീഴില്‍ വര്‍ക്കല, നെയ്യാറ്റിന്‍കര, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്‌സിങ് കോളേജുകള്‍ ആരംഭിക്കുന്നു. സി-പാസിന്‍റെ കീഴില്‍ കൊട്ടാരക്കരയില്‍ 40 സീറ്റ് നഴ്‌സിങ് കോളേജിന് അനുമതി നല്‍കിയിട്ടുണ്ട്.

2022-23ല്‍ 832 ബി.എസ്.സി. നഴ്‌സിങ് സീറ്റുകള്‍ ഉയര്‍ത്തിയിരുന്നു. നഴ്‌സിങ് മേഖലയില്‍ 2021 വരെ ആകെ 7422 സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. 2022ല്‍ 8254 സീറ്റുകളായും 2023ല്‍ 9821 സീറ്റുകളായും വര്‍ധിപ്പിച്ചു. 2021വരെ സര്‍ക്കാര്‍ മേഖലയില്‍ 435 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം കൊല്ലം, മഞ്ചേരി നഴ്‌സിങ് കോളേജുകള്‍ (120 സീറ്റ്) ആരംഭിച്ചു. കൂടാതെ നിലവിലുള്ള കോളേജുകളില്‍ അധികമായി 92 സീറ്റുകളും വര്‍ധിപ്പിച്ചു. ഇതുകൂടാതെയാണ് ഈ വര്‍ഷം 760 സര്‍ക്കാര്‍ സീറ്റുകള്‍ വര്‍ധിപ്പിച്ചത്.

ALSO READ: ആരോഗ്യ മേഖലയ്ക്ക് 558.97 കോടി അനുവദിച്ച് പതിനഞ്ചാം ധനകാര്യ കമ്മിഷന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.