ETV Bharat / state

കൊവിഡിൽ രക്ഷിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് ധനസഹായം; പരാതികൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി - പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി

ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരാതികൾക്ക് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.

V Sivankutty  covid  ആരോഗ്യ വകുപ്പ്  വി.ശിവന്‍കുട്ടി  പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി  വനിത ശിശു വികസന വകുപ്പ്
കൊവിഡിൽ രക്ഷിതാക്കൾ നഷ്‌ടമായ കുട്ടികൾക്ക് ധനസഹായം; പരാതികൾക്ക് പരിഹാരം കാണുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി
author img

By

Published : Aug 21, 2021, 12:49 PM IST

തിരുവനന്തപുരം: കൊവിഡില്‍ രക്ഷിതാക്കള്‍ നഷ്ടമായ കുട്ടികളുടെ കണക്കെടുപ്പില്‍ പേരുകള്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹാരം കാണുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ആരോഗ്യ വകുപ്പ് പുറത്തിറക്കിയ നടപടി ക്രമങ്ങള്‍ അനുസരിച്ചാണ് കുട്ടികളെ തെരഞ്ഞെടുക്കുന്നത്.

വനിത ശിശു വികസന വകുപ്പ് സെക്രട്ടറി ചെയര്‍പേഴ്‌സണായും ഡയറക്ടര്‍ കണ്‍വീനറായും കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും കുട്ടികളുടെ പേരുകള്‍ ജില്ല ശിശു സംരക്ഷണ സമിതിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ എന്തെങ്കിലും സംശയം ഉണ്ടായാല്‍ അന്തിമ തീരുമാനം സമിതിയുടേതാകുമെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു.

Also Read: മലയാളികള്‍ക്ക് ഇന്ന് പൊന്നോണം, കൊവിഡില്‍ കരുതലോണം

ആരോഗ്യവകുപ്പിന്‍റെ മാനദണ്ഡങ്ങളനുസരിച്ച് വിദ്യാഭ്യാസ വകുപ്പിനും പരാതി നല്‍കാം. വിദ്യാഭ്യാസ വകുപ്പ് ആരോഗ്യവകുപ്പിന് പരാതി കൈമാറി പരിഹാരം ഉണ്ടാക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. നടപടിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്നു വന്ന പശ്ചാത്തലത്തിലാണ് ഈ അറിയിപ്പെന്നും മന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.