ETV Bharat / state

ചോര്‍ന്ന ശബ്‌ദരേഖ സർക്കാർ നിലപാടല്ല; പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ തള്ളി മന്ത്രി ശിവൻകുട്ടി - Director Of Public Education Leaked Audio

Leaked Audio of S Shanavas : വിദ്യാഭ്യാസ ഡയറക്‌ടറുടെ ശബ്‌ദരേഖയിലുള്ളത് സർക്കാർ നിലപാടല്ലെന്ന് മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ഡയറക്‌ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Leaked Audio of S Shanavas  Minister Sivankutty Responds To Leaked Audio  Leaked Audio on SSLC Valuation  വിദ്യാഭ്യാസ ഡയറക്‌ടറുടെ ശബ്‌ദരേഖ  എസ് ഷാനവാസ് ശബ്‌ദരേഖ  വി ശിവൻകുട്ടി എസ് ഷാനവാസ്  പൊതുവിദ്യാഭ്യാസ ഡയറക്‌ടർ  പൊതുവിദ്യാഭ്യാസ ഡയറക്‌ടറെ തള്ളി മന്ത്രി ശിവൻകുട്ടി  പരീക്ഷാ മൂല്യ നിർണയം  പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രസ്‌താവന  Director Of Public Education Leaked Audio
Minister Sivankutty Responds To Leaked Audio on SSLC Valuation
author img

By ETV Bharat Kerala Team

Published : Dec 5, 2023, 4:11 PM IST

Updated : Dec 5, 2023, 5:16 PM IST

തിരുവനന്തപുരം: പരീക്ഷാ മൂല്യ നിർണയം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്‌ടര്‍ എസ് ഷാനവാസിന്‍റേതായി (S Shanavas, Director Of Public Education) പുറത്തുവന്ന ശബ്‌ദരേഖ സർക്കാർ നിലപാടല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Minister Sivankutty Responds To Leaked Audio on SSLC Valuation). ശിൽപശാലകളിൽ വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് വിമർശനപരമായി അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല. പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ ഡയറക്‌ടറുടെ ശബ്‌ദരേഖ വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ശബ്‌ദരേഖയുടെ കാര്യത്തില്‍ ഡയറക്‌ടറോട് തന്നെ വിശദമായ റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.

കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീർത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുൻപന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജൻസികളും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതൽ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവൻകുട്ടി വാർത്താ കുറിപ്പില്‍ വ്യക്തമാക്കി.

വിമര്‍ശനവുമായി പ്രതിപക്ഷം: പൊതു വിദ്യാഭ്യാസ ഡയറക്‌ടറുടെ പ്രസ്‌താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് അടക്കം രംഗത്തുവന്നിട്ടുണ്ട്. എസ് ഷാനവാസിന്‍റെ പ്രസ്‌താവന സർക്കാർ പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. അല്ലെങ്കിൽ കേരളം ഇപ്പോൾ കാണിക്കുന്ന ഉയർന്ന നേട്ടം തെറ്റാണെന്ന സൂചന നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Also Read: 'അക്ഷരം കൂട്ടി വായിക്കാൻ അറിയാത്തവർക്കും ഫുള്‍ എ പ്ലസ്, ഇത് കുട്ടികളോടുള്ള ചതി'; പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ പരാമർശം വിവാദത്തില്‍

വിവാദ ശബ്‌ദരേഖ ഇങ്ങനെ: എസ്എസ്എല്‍സി പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ മാര്‍ക്ക് നല്‍കുന്നതിലുള്ള കേരള പൊതുവിദ്യാഭ്യാസ ഡയറക്‌ടർ എസ് ഷാനവാസിന്‍റെ വിമര്‍ശനമാണ് ശബ്‌ദരേഖയായി പുറത്തുവന്നത്. കഴിഞ്ഞ നവംബര്‍ 22ന് ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ വിവാദ പരാമർശം നടത്തിയത്. അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്ന സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്ന് ഷാനവാസ്‌ പറഞ്ഞു.

50% വരെയുള്ള മാർക്കുകൾ ഔദാര്യമായി നൽകാം. എന്നാൽ അക്ഷരം കൂട്ടി വായിക്കാൻ പോലും അറിയാത്തവർ എ പ്ലസ് നേടുന്ന അവസ്ഥയാണ് കേരളത്തിൽ. അങ്ങനെ ഉളളവർ ഇനി എ പ്ലസ് നേടരുതെന്നും ഇത് കുട്ടികളോടുള്ള ചതിയാണെന്നുമാണ് ഷാനാവാസ് പറയുന്നത്.

കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. എ പ്ലസ് ഗ്രേഡും എ ഗ്രേഡുമൊക്കെ നിസാരമാണോ. ജയിക്കുന്നവർ ഒക്കെ ജയിച്ചു പോട്ടെ, 50 ശതമാനം മാർക്ക് വരെ ഔദാര്യം നൽകാം എന്നാൽ അതിനുശേഷം ഉള്ള മാർക്ക് വിദ്യാര്‍ഥികള്‍ നേടി എടുക്കേണ്ടതാണെന്നും അദ്ദേഹം പറയുന്നു.

താന്‍ പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തൊട്ടാകെ ആകെ 5000 പേര്‍ക്ക് മാത്രമാണ് ഡിസ്റ്റിങ്ഷന്‍ ലഭിച്ചത്. ഇന്ന്, 69,000 ത്തിലധികം പേരാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടുന്നത്. അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്ത കുട്ടികള്‍ വരെ അതില്‍പ്പെടുന്നു.

Also Read: പിൻവാതിൽ നിയമനം : വിവാദം അവസാനിച്ചെന്നും ചെയർമാൻ വിശദീകരണം നൽകിയെന്നും മന്ത്രി വി ശിവൻകുട്ടി

ഒരു കാലത്ത് നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്തെ യൂറോപ്പിനോടാണ് താരതമ്യം ചെയ്‌തിരുന്നത്. എന്നാല്‍, ഇപ്പോള്‍ അത് ബിഹാറിനോടും ഉത്തര്‍പ്രദേശിനോടുമാണ് കൂട്ടിക്കെട്ടുന്നതെന്നും ഇനി വാരിക്കോരി മാര്‍ക്ക് വിതരണം വേണ്ടെന്നും പുറത്തുവന്ന ശബ്‌ദരേഖയില്‍ പറയുന്നു.

Last Updated : Dec 5, 2023, 5:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.