ETV Bharat / state

'ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് ഉറപ്പായി'; തലസ്ഥാനമാറ്റ വിഷയത്തിൽ പരിഹസിച്ച് പി രാജീവ് - തലസ്ഥാന മാറ്റം

ഹൈബി ഈഡന്‍റേത് സ്വകാര്യ താത്പര്യങ്ങൾക്ക് വേണ്ടിയുള്ള സമീപനമാണെന്നും പിന്നിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണെന്നും പി രാജീവ്

ഹൈബി ഈഡൻ  മന്ത്രി പി രാജീവ്  ഹൈബി ഈഡനെ പരിഹസിച്ച് പി രാജീവ്  ഹൈബി ഈഡൻ എംപിയെ പരിഹസിച്ച് മന്ത്രി പി രാജീവ്  Hibi Eden  P Rajeev  Minister P Rajeev ridiculed Hibi Eden MP  Hibi Eden MP  വി ഡി സതീശൻ  ശശി തരൂർ എംപി  തലസ്ഥാന മാറ്റം  കേരള തലസ്ഥാനം എറണാകുളത്ത്
പി രാജീവ്
author img

By

Published : Jul 2, 2023, 3:42 PM IST

Updated : Jul 2, 2023, 3:51 PM IST

ഹൈബി ഈഡൻ എംപിയെ പരിഹസിച്ച് മന്ത്രി പി രാജീവ്

തിരുവനന്തപുരം : സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന ആവശ്യമുന്നയിച്ച് പാർലമെന്‍റിൽ സ്വകാര്യ ബിൽ അവതരിപ്പിച്ച ഹൈബി ഈഡൻ എംപിയെ പരിഹസിച്ച് മന്ത്രി പി രാജീവ്. ബിൽ അവതരിപ്പിച്ചതിലൂടെ ഹൈബി എറണാകുളത്ത് തന്നെ മത്സരിക്കുമെന്ന് വ്യക്തമായെന്നായിരുന്നു മന്ത്രിയുടെ പരിഹാസം.

സ്വകാര്യ താത്പര്യങ്ങൾക്ക് വേണ്ടിയുള്ള സമീപനമാണിതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അനാവശ്യമായ വിവാദമാണിത്. പിന്നിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സ്വകാര്യ താത്പര്യങ്ങൾക്ക് വേണ്ടിയുള്ള സമീപനമാണിത്. കോൺഗ്രസ് നേതാക്കൾ തന്നെ തീരുമാനം അപക്വം എന്ന് പറഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തലസ്ഥാന മാറ്റത്തോട് സർക്കാർ യോജിക്കുന്നില്ലെന്ന് മന്ത്രി വി ശിവൻകുട്ടിയും പ്രതികരിച്ചു. അപ്രായോഗികമായ കാര്യമാണിത്. ഒരു കാരണവശാലും ഇത് അംഗീകരിക്കില്ലെന്നും ശിവൻകുട്ടി പറഞ്ഞു. സ്വബോധം ഉള്ളവർ ആരും തലസ്ഥാനം മാറ്റണമെന്ന് പറയില്ലെന്നായിരുന്നു വിഷയത്തിൽ മുൻ മന്ത്രി എം എം മണിയുടെ പ്രതികരണം.

ഹൈബിയെ തള്ളി കോണ്‍ഗ്രസും : അതേസമയം തലസ്ഥാനം മാറ്റണമെന്ന ആവശ്യത്തിൽ ഹൈബി ഈഡനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തെത്തി. പാർട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ സ്വകാര്യ ബിൽ അവതരിപ്പിച്ചതിൽ ഹൈബിയെ നേരിട്ട് ഫോണിൽ വിളിച്ച് അതൃപ്‌തി അറിയിച്ചതായി വി ഡി സതീശൻ വ്യക്തമാക്കി.

ഹൈബി ഈഡന്‍റേത് സ്വകാര്യ ബില്ലാണ്. അത് കോണ്‍ഗ്രസിന്‍റെ നിലപാട് അല്ല. ബിൽ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതായും വി ഡി സതീശൻ വ്യക്തമാക്കി. അതേസമയം ഹൈബി ഈഡന്‍റെ സ്വകാര്യ ബില്ലിൽ പാർട്ടി നേതൃത്വം കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഹൈബി ഈഡൻ പാർട്ടിയോട് ചോദിക്കാതെ ബിൽ അവതരിപ്പിച്ചത് തെറ്റാണെന്ന് കെ മുരളീധരൻ എംപി പ്രതികരിച്ചു. എല്ലാ എംപിമാരും അവരുടെ മണ്ഡലങ്ങളിലേക്ക് തലസ്ഥാനം ആവശ്യപെട്ടാൽ എന്താകും സ്ഥിതിയെന്നും താൻ വടകരയിൽ തലസ്ഥാനം വേണമെന്ന് പറഞ്ഞാൽ എന്താവും അവസ്ഥയെന്നും കെ മുരളീധരൻ ചോദിച്ചു.

വിഷയത്തിൽ ഹൈബി ഈഡൻ രാഷ്ട്രീയ ബുദ്ധി കാട്ടിയില്ലെന്നായിരുന്നു ശശി തരൂർ എംപി ഡൽഹിയിൽ പ്രതികരിച്ചത്. സ്വകാര്യ ബില്ലിൽ കേന്ദ്രം നിലപാട് തേടിയതിൽ കൗശലമുണ്ട്. ഏത് അംഗത്തിനും സ്വകാര്യ ബിൽ അവതരിപ്പിക്കാം. കോൺഗ്രസിൽ ഇത്തരമൊരു ചർച്ച ഉണ്ടായിട്ടില്ല. ചരിത്രം ഉൾപ്പെടെ പല കാര്യങ്ങളും കണക്കിലെടുത്താണ് ഒരു സ്ഥലം തലസ്ഥാനമാകുന്നതെന്നും ശശി തരൂർ പറഞ്ഞു.

അപ്രായോഗികമെന്ന് സർക്കാർ : കഴിഞ്ഞ മാർച്ചിൽ പാർലമെന്‍റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിലാണ് ഹൈബി ഈഡൻ എംപി എറണാകുളത്തെ കേരളത്തിന്‍റെ തലസ്ഥാനമാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. കേരളത്തിന്‍റെ തെക്കേയറ്റത്തുള്ള നഗരമായതിനാൽ തലസ്ഥാനമായ തിരുവനന്തപുരത്ത് വന്നുപോകുന്നത് വടക്കൻ ജില്ലകളിലുള്ളവർക്ക് വലിയ ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈബി ബിൽ അവതരിപ്പിച്ചത്.

പിന്നാലെ മാർച്ച് 30ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്‍റെ അഭിപ്രായം തേടിയിരുന്നു. എന്നാൽ ഹൈബിയുടെ ആവശ്യം അപ്രായോഗികമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തെ അറിയിക്കുകയായിരുന്നു. സംസ്ഥാന രൂപീകരണം മുതൽ തിരുവനന്തപുരമാണ് കേരളത്തിന്‍റെ തലസ്ഥാനം.

തലസ്ഥാനമാകുന്നതിന് ആവശ്യമായുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഇവിടെ ലഭ്യമാണ്. മഹാനഗരമായി വികസിക്കാനുള്ള കൊച്ചിയുടെ സാധ്യത വളരെ കുറവാണെന്നും അതിനാൽ ഇക്കാര്യം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു. മാത്രവുമല്ല തലസ്ഥാനം മാറ്റുന്നതിന് അതിഭീകരമായ സാമ്പത്തിക ചെലവ് വരുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Last Updated : Jul 2, 2023, 3:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.