തിരുവനന്തപുരം: ഭരണഘടനാപരമായ ഉത്തരവാദിത്തം ഗവര്‍ണര്‍ നിറവേറ്റും എന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്ന് നിയമന്ത്രി പി.രാജീവ്. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടില്ല എന്നുള്ള സൂചന കിട്ടിയിട്ടില്ല. ജനാധിപത്യപരമായി ബില്ലുകള്‍ നിയമസഭ പാസാക്കുമെന്ന് മന്ത്രി പറഞ്ഞു.
ചട്ടങ്ങള്‍ക്ക് അനുസരിച്ച് ഗവര്‍ണര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. സര്‍വകലാശാല വിസി നിയമനത്തില്‍ നിലവിലെ ഭേദഗതി യുജിസി മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണ്. യുജിസി വെബ്‌സൈറ്റില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായിട്ടുണ്ട്. ഭേദഗതി യുജിസി ചട്ടങ്ങള്‍ക്ക് എതിരെന്ന വാദം അപ്രസക്തമാണെന്നും മന്ത്രി ചൂണ്ടികാട്ടി.