ETV Bharat / state

Minister Mohammed Riyas About Vacant Places Under The Bridges പാലങ്ങൾക്ക്‌ താഴെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലം ജനങ്ങൾക്ക് ഉപകാരപ്പെടുത്തും, മന്ത്രി റിയാസ്‌

Minister PA Mohammed Riyas About Vacant Places Under The Bridges: ഉപതെരഞ്ഞടുപ്പിനു ശേഷം ആദ്യം ചേർന്ന നിയമസഭ സമ്മേളനത്തിൽ പുതിയ പ്രഖ്യാപനവുമായി മന്ത്രി മുഹമ്മദ് റിയാസ്‌. പാലങ്ങൾക്ക് കീഴിൽ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ ജനങ്ങൾക്കു ഉപകാര പ്രദമാകും വിധമുള്ള പദ്ധതിയാണ്‌ അദ്ദേഹം മുന്നോട്ടു വച്ചത്.

minister pa mohammad riyas  kerala assembly  vacant places under the bridge will be usefull  public work department  kerala tourism  പാലത്തിനു താഴെ ഒഴിഞ്ഞ സ്ഥലം ഉപയോഗിക്കാൻ സർക്കാർ  മന്ത്രി പി എ മുഹമ്മദ് റിയാസ്  പൊതുമരാമത്ത് വകുപ്പ്‌  കേരളത്തിൽ ആദ്യമായി റണ്ണിംഗ് കോൺട്രാക്‌ട്‌  കേരള ടുറിസം വകുപ്പ്‌  Places Under The Bridges Will Benefits for people  ഡിജിറ്റലൈസേഷൻ  vacant places
the-vacant-places-under-the-bridges-will-benefits-for-peoples
author img

By ETV Bharat Kerala Team

Published : Sep 11, 2023, 1:28 PM IST

തിരുവനന്തപുരം : സംസ്ഥാനത്തെ പാലങ്ങൾക്ക് കീഴിൽ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ ഉപയോഗപ്പെടുത്താനൊരുങ്ങി സർക്കാർ. വിദേശ രാജ്യങ്ങളിലേതിന് സമാനമായി ഇത്തരം സ്ഥലങ്ങൾ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു (The Vacant Places Under The Bridges Will Benefits for peoples). ഇത്തരം സ്ഥലങ്ങളിൽ വയോജന കേന്ദ്രം, ടർഫ് പോലുള്ളവയാണ് നിർമിക്കുക.

ഇതിലൂടെ ഇവിടങ്ങളിലൂടെയുള്ള ലഹരി സംഘങ്ങളുടെ പ്രവർത്തനവും നിർത്തലാക്കാൻ സാധിക്കും. ആദ്യ ഘട്ടത്തിൽ കൊല്ലം, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലാണ് സ്ഥാപിക്കുന്നത്. എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഇത്തരം സ്ഥലങ്ങൾ ഉണ്ടെങ്കിൽ അറിയിക്കണമെന്ന് മന്ത്രി അഭ്യർഥിച്ചു.

സംസ്ഥാന സർക്കാർ 5116 കിലോമീറ്റർ റോഡുകൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തി. പതിനാറായിരത്തിലധികം റോഡുകൾ ബി ആന്‍റ്‌ സി റോഡുകൾ ആക്കിയെന്നും മന്ത്രി വ്യക്തമാക്കി. റണ്ണിങ് കോൺട്രാക്‌ട്‌ ഏർപ്പെടുത്തിയതോടെ റോഡുകളുടെ പരിപാലനം നല്ല നിലയിൽ നടക്കുന്നുണ്ട്.

രാജ്യത്ത് തന്നെ ആദ്യമായി കേരളത്തിൽ ആണ് റണ്ണിങ് കോൺട്രാക്‌ട്‌ നടപ്പിലാക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ നിരത്തുകളും ഡിജിറ്റലൈസ് ചെയ്‌തിട്ടുണ്ട്‌. എല്ലാ വിവരങ്ങളും ഇതിലൂടെ അറിയാൻ കഴിയും.

ഡിജിറ്റലൈസേഷൻ ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് കേരളം ഏറെ മുമ്പിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞടുപ്പിനു ശേഷം പുനരാരാംഭിച്ച നിയമസഭ സമ്മേളനത്തിലാണ്‌ മന്ത്രി പ്രഖ്യാപനം നടത്തിയത്‌. റോഡുകളുടെ പരിപാലനം ക്യത്യമായി നടന്നാൽ തന്നെ പദ്ധതി നടപ്പിലാക്കാൻ എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ : 'സാധ്യത നൈറ്റ് ടൂറിസത്തിന്, മദ്യനയം സഞ്ചാരികളെ ആകർഷിക്കും': നിലപാട് വ്യക്തമാക്കി മന്ത്രി റിയാസ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.