ETV Bharat / state

കല്ലിട്ട സ്ഥലങ്ങള്‍ക്ക് ബാങ്ക് വായ്‌പ നല്‍കണം ; നിര്‍ദേശവുമായി ധനമന്ത്രി

കെ റെയില്‍ സര്‍വേ കല്ലുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ ബാങ്ക് വായ്‌പ നിഷേധിക്കുന്നുവെന്ന പരാതി വ്യാപകമായി ഉയര്‍ന്ന സാഹചര്യത്തിലാണ് ധനമന്ത്രി കെ എന്‍ ബാലഗോപാലിന്‍റെ പ്രതികരണം

author img

By

Published : Mar 31, 2022, 7:58 PM IST

കെ റെയില്‍  കെ എന്‍ ബാലഗോപാല്‍  ധനമന്ത്രി ബാലഗോപാല്‍  സില്‍വര്‍ ലൈന്‍ പദ്ധതി  silver line project  k rail bank loans  k rail  k rail project  kerala finance minister
കല്ലിട്ടസ്ഥലങ്ങള്‍ക്ക് ബാങ്ക് വായ്‌പ നല്‍കണം; നിര്‍ദേശവുമായി ധനമന്ത്രി

തിരുവനന്തപുരം : കെ റെയില്‍ പദ്ധതിക്കായി കല്ലിട്ട സ്ഥലങ്ങള്‍ ഈടുവച്ച് ബാങ്ക് വായ്‌പ എടുക്കാമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ബാങ്കുകള്‍ വായ്‌പ നിഷേധിച്ചാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സര്‍വേ കല്ലുകള്‍ സ്ഥാപിച്ച സ്ഥലങ്ങളുടെ ഉടമസ്ഥര്‍ക്ക് വായ്‌പ നിഷേധിക്കുന്നുവെന്ന പരാതികൾ വ്യാപകമായി ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Also read: 'നാടിനാവശ്യമായത് ചെയ്യുന്നതില്‍ നിന്ന് ഒളിച്ചോടില്ല' ; സില്‍വര്‍ ലൈന്‍ പദ്ധതിയെ പ്രധാനമന്ത്രിയും അനുകൂലിക്കുന്നെന്ന് മുഖ്യമന്ത്രി

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്‍റെ ഭാഗമായുള്ള ട്രഷറി പ്രവര്‍ത്തനങ്ങളും മന്ത്രി വിലയിരുത്തി. സാമ്പത്തിക വർഷാവസാനദിനം ട്രഷറിയിലെ പണമിടപാടുകൾ സുഗമമാണെന്ന് മന്ത്രി അറിയിച്ചു. 20000 കോടി രൂപ ആവശ്യമായിരുന്ന ഈ മാസം പണം കൊടുക്കാന്‍ കഴിയാതിരുന്ന സ്ഥിതി ഉണ്ടായില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.