തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫിസായ എ.കെ.ജി സെന്‍ററിന് നേരെ സ്‌ഫോടക വസ്‌തു എറിഞ്ഞ സംഭവത്തെ അപലപിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സമൂഹത്തില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എ.കെ.ജി സെന്‍റര്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ.കൃഷ്‌ണന്‍കുട്ടി തുടങ്ങിയവരും സ്ഥലം സന്ദര്‍ശിച്ചിരുന്നു.
also read: Video | എ.കെ.ജി സെന്‍റര്‍ ബോംബേറ്: സ്‌കൂട്ടറില്‍ മിന്നല്‍ വേഗത്തില്‍ പാഞ്ഞ് അക്രമി, പുതിയ ദൃശ്യം