തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിക്കായി മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചതില്‍ തെറ്റില്ലെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. ദുബായിലുള്ള മറ്റ് പ്രതികളെ പോലെ അല്ല തുഷാര്‍ വെള്ളാപ്പള്ളി. അറസ്റ്റില്‍ അസ്വാഭാവികതയുണ്ട്. ബിജെപിക്കാരന്‍റെ സംരക്ഷണവും മുഖ്യമന്ത്രിയില്‍ നിക്ഷിപ്‌തമാണ്. കക്ഷിരാഷ്‌ട്രീയത്തിന് അപ്പുറം എല്ലാ മലയാളികളുടെയും സംരക്ഷണവും മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണ്. ഇതാണ് മുഖ്യമന്ത്രി നിറവേറ്റിയതെന്നും ജയരാജന്‍ പറഞ്ഞു.
അജ്‌മാന്‍ പൊലീസിന്‍റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന തുഷാറിന്‍റെ ആരോഗ്യ നിലയില്‍ ആശങ്ക ഉണ്ടെന്നും നിയമ പരിധിയില്‍ നിന്ന് സഹായങ്ങള്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചത്.