ETV Bharat / state

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ് - പി.എ. മുഹമ്മദ് റിയാസ്

എലവേറ്റഡ് ഹൈവേയുടെ 60 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും.

Minister P.A. Muhammed Riyas  elevated highway  kazhakoottam elevated highway  Minister  കഴക്കൂട്ടം എലവേറ്റഡ് ഹൈവേ  കഴക്കൂട്ടം  എലവേറ്റഡ് ഹൈവേ  പി.എ. മുഹമ്മദ് റിയാസ്  മന്ത്രി പി.എ. മുഹമ്മദ് റിയാസ്
കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
author img

By

Published : Jun 13, 2021, 7:49 PM IST

തിരുവനന്തപുരം: കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമാണം 2022 ഏപ്രിലിനകം പൂർത്തിയാക്കുമെന്നു കരാറുകാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പദ്ധതിയുടെ നിർമാണ പുരോഗതി മന്ത്രി സ്ഥലത്തെത്തി വിലയിരുത്തി.

എലവേറ്റഡ് ഹൈവേയുടെ 60 ശതമാനം പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും. ടാർഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നുണ്ടോ എന്നു കർശനമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

also read:'ഉത്തരവിന്‍റെ കുറ്റമല്ല, വീഴ്ച സംഭവിച്ചിട്ടില്ല' ; ന്യായീകരിച്ച് മന്ത്രി കെ രാജൻ

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ 2022 ഏപ്രിലിനകം: മന്ത്രി പി.എ. മുഹമ്മദ് റിയാസ്
സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും. മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി ആലോചിക്കാൻ എം.എൽ.എയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതരെക്കൂടി ഉൾപ്പെടുത്തി യോഗം വിളിക്കും. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം അവലോകന യോഗവും ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർ എൽ.എസ്. കവിത, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.