ETV Bharat / state

നാട്ടാന പരിപാലന ചട്ടത്തിൽ മാറ്റം വരുത്താൻ കഴിയില്ല, സംരക്ഷണം പരിഗണിക്കണം : മന്ത്രി എ കെ ശശീന്ദ്രന്‍ - വനം മന്ത്രി എ കെ ശശീന്ദ്രന്‍

കേന്ദ്രനിയമങ്ങള്‍ പ്രകാരമാണ് സംസ്ഥാനത്തെ നാട്ടാന പരിപാലന ചട്ടം നിലനില്‍ക്കുന്നതെന്നും കേരളത്തിന് മാത്രമായി പ്രത്യേക ചട്ടം നിര്‍മിക്കാന്‍ കഴിയില്ലെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍

Minister AK Saseendran on Elephant Rule  Elephant Rule  Elephant Rule India  Elephant Rule Kerala  Minister AK Saseendran  മന്ത്രി എ കെ ശശീന്ദ്രന്‍  നാട്ടാന പരിപാലന ചട്ടം  വനം മന്ത്രി എ കെ ശശീന്ദ്രന്‍  തൃശൂർ എംഎൽഎ പി ബാലചന്ദ്രന്‍
വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍
author img

By

Published : Mar 13, 2023, 11:37 AM IST

വനം മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയില്‍

തിരുവനന്തപുരം : സംസ്ഥാനത്തെ നാട്ടാന പരിപാലന ചട്ടത്തിൽ നിലവിലെ സാഹചര്യത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. കേന്ദ്ര നിയമങ്ങള്‍ക്ക് അനുസരിച്ചാണ് സംസ്ഥാനത്തെയും നാട്ടാന പരിപാലന ചട്ടം നിലനിൽക്കുന്നത്. കേരളത്തിന് മാത്രമായി ഒരു തനതായ നാട്ടാന പരിപാലന ചട്ടം സാധ്യമല്ല.

എഴുന്നള്ളത്തിന്‍റെയും മറ്റും പേരിൽ ആനകളെ വലിയ രീതിയിൽ ചൂഷണം ചെയ്യുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് ചട്ടം കർശനമാക്കിയത്. ആരോഗ്യ പ്രശ്നങ്ങൾ പോലും കണക്കിലെടുക്കാതെ ആനകളെ നിരന്തരം എഴുന്നള്ളിക്കുന്ന സ്ഥിതിയുമുണ്ടായിരുന്നു. ഇതുമൂലം പലപ്പോഴും ആനകൾ അക്രമാസക്തരാകുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.

മനുഷ്യന്‍റെ ജീവന്‍ പോലും നഷ്‌ടപ്പെട്ട സംഭവങ്ങള്‍ ഇത്തരത്തില്‍ ഉണ്ടായിട്ടുണ്ട്. ജനങ്ങളില്‍ പരിഭ്രാന്തിയുണ്ടാക്കിയ സംഭവങ്ങളായിരുന്നു അവയെല്ലാം. അതിനാലാണ് നിയമം കർശനമാക്കിയത്. ഇതിൽ രണ്ടുവശങ്ങളുണ്ട്. ആന പ്രേമികളുടെയും ഉത്സവ പ്രേമികളുടെയും അഭിപ്രായം പരിഗണിക്കണം, ഒപ്പം ആനകളുടെ സംരക്ഷണവും ഉറപ്പുവരുത്തണം.

ഇത്‌ അനുസരിച്ചുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. അതിനാൽ ഒറ്റയടിക്ക് ചട്ടത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. തൃശൂർ എംഎൽഎ പി ബാലചന്ദ്രന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. നിലവിൽ സംസ്ഥാനത്ത് 448 നാട്ടാനകളാണുള്ളത്. ഇതിൽ 70% നാട്ടാനകളും 50 വയസിന് മുകളില്‍ പ്രായമുള്ളവരാണ്.

ചട്ടങ്ങൾ കർശനമായതിനെ തുടർന്ന് 20 വർഷത്തില്‍ അധികമായി കേരളത്തിലേക്ക് പുതുതായി ആനകൾ ഒന്നും തന്നെ വന്നിട്ടില്ല. 1972 ൽ വന്യജീവി സംരക്ഷണ നിയമത്തിലൂടെ രാജ്യത്ത് കാട്ടാനയെ പിടികൂടുന്നത് നിരോധിച്ചിട്ടുണ്ട്. 2002ൽ ഈ നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയിലൂടെ ആന വില്‍പ്പനയും നിരോധിക്കുകയുണ്ടായി. നിലവിൽ കാടുകളിൽ നിന്ന് നാട്ടിൽ എത്തി അക്രമം കാണിക്കുന്ന ആനകളെ മയക്കുവെടി വച്ച് പിടികൂടി താപ്പാനയാക്കുകയാണ് ചെയ്യുന്നത്.

ഉത്സവപ്പറമ്പില്‍ ആന ഇടയുന്നത് തുടര്‍ക്കഥ : ആലപ്പുഴ പാണ്ഡന്‍കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവമാണ് ഒടുവിലായി സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ശനിയാഴ്‌ച രാത്രി 12 മണിയോടെയാണ് സംഭവം. മണിക്കൂറുകളോളമാണ് ആന ഉത്സവ പറമ്പില്‍ പരിഭ്രാന്തി സൃഷ്‌ടിച്ചത്.

ഇടഞ്ഞ ആന ക്ഷേത്രത്തിലെ കല്‍വിളക്കുകള്‍ കുത്തി ഇളക്കി. തുടര്‍ന്ന് ഗോപുരം വഴി പുറത്തുകടന്ന ആന ഉത്സവത്തിന് പരിപാടി അവതരിപ്പിക്കാന്‍ എത്തിയ നാടന്‍ പാട്ട് സംഘത്തിന്‍റെ വാഹനം ആക്രമിച്ചു. വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എലിഫന്‍റ് സ്‌ക്വാഡിന്‍റെ സഹായത്തോടെയാണ് പാപ്പാന്‍മാർ ആനയെ തളച്ചത്.

മാര്‍ച്ച് 10ന് തൃശൂര്‍ വാടാനപ്പള്ളി ഏഴാം കല്ലില്‍ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞോടിയത് ഏറെ പരിഭ്രാന്തി സൃഷ്‌ടിച്ചു. ഏഴാം കല്ല് പനക്കപ്പറമ്പ് കുടുംബ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആനയാണ് ഇടഞ്ഞത്. ഏകദേശം അഞ്ച് കിലോമീറ്ററോളം ആന ഇടഞ്ഞ് ഓടി. ക്ഷേത്രത്തിന്‍റെ മതില്‍ പൊളിച്ചാണ് ആന ഓടിയത്. വെളുപ്പിന് 5.45ഓടെയാണ് എലിഫന്‍റ് സ്വാഡ് ആനയെ തളച്ചത്.

ഫെബ്രുവരിയില്‍ പെരുമ്പാവൂരിലും സമാനമായ സംഭവം നടന്നിരുന്നു. ഇടവൂര്‍ ശങ്കര നാരായണ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആയിരുന്നു ആന ഇടഞ്ഞത്. പാപ്പാന്‍ ജിത്തുവിന്‍റെ കാലിന് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

എല്ലാ ഉത്സവകാലത്തും ആനകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി മൃഗ സ്‌നേഹികളും രംഗത്ത് വരാറുണ്ട്. ആന പ്രേമം എന്ന ലേബലില്‍ നടക്കുന്നത് ആ ജീവിക്ക് നേരെയുള്ള പീഡനമാണെന്നാണ് മൃഗ സ്‌നേഹികളുടെ വാദം. കേരളത്തില്‍ ആന പ്രേമികളും മൃഗസ്‌നേഹികളും തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ഏറ്റുമുട്ടല്‍ കാണാവുന്നതാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.