ETV Bharat / state

സർക്കാർ ആർ.എൽ.വി രാമകൃഷ്ണനൊപ്പമാണെന്ന് മന്ത്രി എ.കെ ബാലൻ - suicide

സംഗീത നാടക അക്കാദമിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൺലൈൻ പരിപാടിയിൽ നൃത്ത വിഭാഗത്തിലേക്ക് ആളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെ തീരുമാനമായിട്ടില്ലെന്നും മന്ത്രി എകെ ബാലൻ.

തിരുവനന്തപുരം  thiruvananthapuram  RLV Ramakrishnan  A K Balan  Minister AK Balan  suicide  attepmt
സർക്കാർ ആർ.എൽ.വി രാമകൃഷണനൊപ്പമാണെന്ന് മന്ത്രി എ.കെ ബാലൻ
author img

By

Published : Oct 5, 2020, 7:08 PM IST

തിരുവനന്തപുരം: ആർ.എൽ.വി രാമകൃഷ്ണനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് മന്ത്രി എ.കെ ബാലൻ. സംഗീത നാടക അക്കാദമിയുടെ നേതൃത്തിൽ നടത്തുന്ന ഓൺലൈൻ പരിപാടിയിൽ നൃത്ത വിഭാഗത്തിലേക്ക് ആളെ തെരഞ്ഞെടുക്കുന്ന കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതുവരെ ആരെയും തെരഞ്ഞെടുത്തിട്ടുമില്ല. ശാസ്ത്രീയ നൃത്തം, സംഗീതം എന്നിവയിൽ ഇതുവരെ ചർച്ചകൾ പോലും നടന്നിട്ടില്ല. കഴിഞ്ഞ 28ന് രാമകൃഷ്ണൻ അക്കാദമിയിൽ എത്തി അപേക്ഷ സമർപ്പിച്ചു. അന്നു തന്നെ അത് ഫയലിൽ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. നർത്തകൻ ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ചുവെന്ന പരാതിയിൽ സംഗീത നാടക അക്കാദമിയോട് വിശദീകരണം ചോദിച്ചുവെന്നും മന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.