തിരുവനന്തപുരം: ഓണക്കാലത്ത് പാൽ ഉത്‌പന്നങ്ങളുടെ വില്‍പനയില്‍ സര്‍വകാല റെക്കോഡുമായി മിൽമ. സെപ്‌റ്റംബർ നാല് മുതൽ ഏഴ് വരെയുള്ള ദിവസങ്ങളിലാണ് മുന്‍ വർഷത്തെ വില്‍പനയേക്കാള്‍ വര്‍ധനവുണ്ടായത്. ഈ ദിവസങ്ങളിൽ 94,59,576 ലിറ്റര്‍ പാലാണ് വിറ്റത്.
ഈ ദിവസങ്ങളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11.12 ശതമാനം വർധനവുണ്ടായി. സെപ്റ്റംബർ എട്ടിന് തിരുവോണ നാളില്‍ മാത്രം 35,11,740 ലിറ്റർ പാലാണ് വിറ്റുപോയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7.03 ശതമാനത്തിന്‍റെ വളര്‍ച്ചയാണിത്.
വെള്ളിയാഴ്‌ച (സെപ്‌റ്റംബര്‍ 9) പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് മിൽമ ഇക്കാര്യം വ്യക്തമാക്കിയത്. സെപ്‌റ്റംബർ നാല് മുതൽ ഏഴ് വരെ 11,30,545 കിലോ തൈരാണ് വിറ്റത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.26 ശതമാനം വർധനവാണിത്.
വിറ്റത് ഒരു ലക്ഷം മിൽമ കിറ്റുകള്‍: തിരുവോണ ദിനത്തിൽ മാത്രം 3,45,386 കിലോ തൈര് വിറ്റു. 13.52 ശതമാനമാണ് വർധന. സപ്ലൈകോ വിതരണം ചെയ്‌ത ഓണക്കിറ്റുകൾ വഴി 87 ലക്ഷം ഉപഭോക്താക്കൾക്ക് 50 മില്ലി വീതം നെയ്യാണ് വിതരണം ചെയ്‌തത്. കൂടാതെ കൺസ്യൂമർഫെഡ് വഴി വിവിധ ഉത്‌പന്നങ്ങൾ അടങ്ങിയ ഒരു ലക്ഷം മിൽമ കിറ്റുകളുടെയും വില്‍പന നടത്തി.
വെണ്ണ, പനീർ, പേട, ഫ്ലേവേർഡ് മിൽക്ക്, ഐസ്ക്രീം എന്നിവയുടെയും വിൽപനയിൽ ഗണ്യമായ വർധനവാണുണ്ടായത്. കൂട്ടായ പരിശ്രമവും ഉത്‌പന്നങ്ങളില്‍ ഉപഭോക്താക്കള്‍ക്കുള്ള വിശ്വാസവുമാണ് ഈ റെക്കോഡ് നേട്ടത്തിന് പിന്നിലെന്ന് മിൽമ ചെയർമാൻ കെഎസ് മണി പറഞ്ഞു.
Also read: ഓണക്കാലത്ത് സംസ്ഥാനത്ത് 625 കോടിയുടെ റെക്കോര്‍ഡ് മദ്യവില്‍പ്പന ; ഖജനാവിന് ബമ്പര്‍