ETV Bharat / state

Migrant Workers Database Kerala: 'ക്രിമിനൽ പശ്ചാത്തലമുള്ള അതിഥി തൊഴിലാളികളെ കണ്ടെത്തുന്നതിൽ പൊലീസിന് പരിമിതിയുണ്ട്: മുഖ്യമന്ത്രി

CM Pinarayi Vijayan Response Over Migrant Workers Database: ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ റസിഡന്‍റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

CM On Migrant Workers Database  Migrant Workers Database  Migrant Workers  CM Pinarayi Vijayan  Pinarayi Vijayan  Criminal Background  Crimes  Police  ക്രിമിനൽ പശ്ചാത്തലമുള്ള അതിഥി തൊഴിലാളികള്‍  ക്രിമിനൽ പശ്ചാത്തലമുള്ള  അതിഥി തൊഴിലാളി  പൊലീസിന് പരിമിതിയുണ്ട്  പൊലീസ്  മുഖ്യമന്ത്രി  പിണറായി വിജയൻ  അതിഥി  കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന  വിവരങ്ങള്‍  സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍
CM On Migrant Workers Database
author img

By ETV Bharat Kerala Team

Published : Sep 12, 2023, 3:54 PM IST

മുഖ്യമന്ത്രി സഭയില്‍ മറുപടി പറയുന്നു

തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളതും (Criminal Background) മറ്റ് സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ (Crimes) ഏർപ്പെട്ട ശേഷം സംസ്ഥാനത്തെത്തുന്നവരുമായ അതിഥി തൊഴിലാളികളെ (Migrant Workers) കണ്ടെത്തുന്നതിൽ പൊലീസിന് (Police) പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥി തൊഴിലാളികള്‍ ആക്രമിക്കപ്പെടുകയും ചിലര്‍ കുറ്റവാളികളാവുകയുo ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ആ രംഗത്ത് കൂടുതല്‍ സമഗ്രവും ഫലപ്രദവുമായ ചില നടപടികളിലേക്ക് സര്‍ക്കാര്‍ കടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണം പൊലീസ് സ്‌റ്റേഷനുകള്‍ (Police Stations) മുഖേന നടത്തുന്നുണ്ടെങ്കിലും പരിമിതികള്‍ പൊലീസ് നേരിടുന്നുണ്ട്. തൊഴില്‍ദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നല്‍കുന്നവരോ അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ കൃത്യമായി ശേഖരിച്ച് വയ്ക്കാത്തത്‌ മൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്നും മുഖ്യമന്ത്രി (Chief Minister) പറഞ്ഞു.

നിലവിലെ പ്രവര്‍ത്തനങ്ങള്‍ ഇങ്ങനെ: അതിഥി തൊഴിലാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴില്‍ വകുപ്പ് 'അതിഥി' പോര്‍ട്ടല്‍ പ്രാവര്‍ത്തികമാക്കിയിട്ടുണ്ട്. അതിഥി തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങള്‍ തൊഴില്‍ ദാതാക്കളില്‍ നിന്ന് ശേഖരിക്കണമെന്ന് എല്ലാ സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിഥി തൊഴിലാളികളുടെ വിവരങ്ങളും, അവര്‍ താമസിക്കുന്ന കെട്ടിട ഉടമയുടെയും, ആരുടെ കീഴിലാണ് ജോലി ചെയ്യുന്നത് തുടങ്ങിയ വിവരങ്ങളും പൊലീസ് സ്‌റ്റേഷനുകളിലെ മൈഗ്രന്‍റ് ലേബര്‍ രജിസ്‌റ്ററില്‍ രേഖപ്പെടുത്തുന്നുണ്ട്. അതിഥി തൊഴിലാളികളുടെ അപ്‌ഡേറ്റ് ചെയ്‌ത വിവരങ്ങള്‍ ശേഖരിച്ച് ഡിജിറ്റല്‍ രൂപത്തിലാക്കി ശേഖരിക്കുന്നതിന് ഐജി തലംവരെയുള്ള എല്ലാ ഉയര്‍ന്ന പൊലീസ് ഓഫിസര്‍മാര്‍ക്കും പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ റസിഡന്‍റ്‌സ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്‌റ്റുഡന്‍ഡ് പൊലീസ് കേഡറ്റ്, സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡന്‍ഷ്യല്‍ ഏരിയകളില്‍ കുട്ടികള്‍ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതിക്രമങ്ങള്‍ തടയാന്‍ ജനമൈത്രി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പ്രതിരോധിക്കുന്നതിനും യഥാസമയം പ്രതികരിക്കുന്നതിനും അവരെ സജ്ജമാക്കുന്നതിനുമായി ജനമൈത്രി പൊലീസ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ പൊലീസ് സ്‌റ്റേഷനുകളില്‍ നേരിട്ട് എത്താതെ തന്നെ നല്‍കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്.

അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും സുരക്ഷ ഒരുക്കുന്നതിനായി 'നിഴല്‍' എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ട്‌. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന വിവിധ സുരക്ഷ പദ്ധതികളെ സംബന്ധിച്ച വിശദമായ വിവരങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ സഭയില്‍ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോക്‌സോ കേസുകളും കോടതികളും: പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികള്‍ക്കു പുറമെ 56 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതില്‍ 54 എണ്ണത്തിന്‍റെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഈ കോടതികളില്‍ പ്രത്യേക പ്രോസിക്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവരെ നിയമിച്ചിട്ടുണ്ട്. കേസുകളുടെ വിചാരണ, തീര്‍പ്പാക്കല്‍ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കല്‍ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ജില്ലാതലത്തില്‍ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാല്‍ പോലും അവയെ നിയമത്തിന്‌ മുന്നില്‍ കൊണ്ടുവരുന്നതിലും കുറ്റവാളികള്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്‌ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.