തിരുവനന്തപുരം: ജില്ലയിലെ അതിഥി തൊഴിലാളികൾക്ക് കോൺട്രാക്ടർമാർ ആവശ്യമുള്ള ഭക്ഷണവും വെള്ളവും നൽകുന്നില്ലെന്ന് പരാതി. വളരെ ചുരുക്കം കോൺട്രാക്ടർമാർ മാത്രമാണ് ഇവര്‍ക്ക് ഭക്ഷണം നൽകുന്നതെന്ന് സഹകരണ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഈ വിഷയം ചർച്ച ചെയ്യാനായി തിങ്കളാഴ്ച കലക്ടർ കെ.ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിൽ കോൺട്രാക്ടർമാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, കൊവിഡ് രോഗം സ്ഥിരീകരിച്ച മലയിൻകീഴ് സ്വദേശി വീട്ടുകാരുമായി അടുത്ത് ഇടപഴകിയതിനാൽ കുഞ്ഞ് ഉൾപ്പെടെയുള്ള നാല് പേരെ മെഡിക്കൽ കോളജിലേക്ക് നിരീക്ഷണത്തില്‍ മാറ്റിയതായും മന്ത്രി പറഞ്ഞു. നിലവിൽ ജില്ലയിൽ 18094 പേർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇതില്‍ 17794 പേർ വീടുകളിലും 407 പേർ കൊറോണ കെയർ സെന്‍ററിലും 180 പേർ ആശുപത്രികളിലുമാണ്.
ജില്ലയിലെ പല ഭാഗങ്ങളിലായി 98 സാമൂഹിക അടുക്കളകൾ സജ്ജമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ നഗരസഭയിൽ മാത്രം 25 സാമൂഹിക അടുക്കളകൾ ഒരുങ്ങുമെന്നും മന്ത്രി പറഞ്ഞു. കടലില്‍ ജോലിക്ക് പോയി തിരിച്ചുവരുന്ന തൊഴിലാളികളെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയുടെയും കാരക്കോണം മെഡിക്കൽ കോളജിന്‍റെയും ഹോസ്റ്റലുകളിൽ നിരീക്ഷണത്തിൽ വക്കാന്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. മലബാർ മേഖലകളിൽ നിന്ന് വരുന്നവർക്ക് ജില്ലയിൽ പ്രവേശിക്കുന്നതിന് നിലവിൽ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി.
അതിഥി തൊഴിലാളികൾക്ക് ആവശ്യമായ ഭക്ഷണം നല്‍കുന്നില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ - migrant workers
കലക്ടർ കെ.ഗോപാലകൃഷ്ണന്‍റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുമായി തിങ്കളാഴ്ച ചർച്ച നടത്തും