ETV Bharat / state

Mid Day Meal Central Education Ministry against Kerala ഉച്ചഭക്ഷണ പദ്ധതി; പണം അനുവദിക്കാതിരുന്നതില്‍ കേന്ദ്ര സംസ്ഥാന തർക്കം - Union Education Ministry blaming state government

Mid Day Meal Scheme : കേന്ദ്രം നിർദേശിച്ച നടപടികൾ സംസ്ഥാനം ചെയ്യാത്തതിനാലാണ് പണം അനുവദിക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. നടപടികളെല്ലാം പൂർത്തീകരിച്ച് കണക്കുകൾ കേന്ദ്രത്തിന് സമർപ്പിച്ചെന്ന് കേരളം.

ഉച്ചഭക്ഷണ പദ്ധതി  Mid Day Meal Scheme  Central Education Ministry against Kerala  Central Education Ministry against Kerala  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം  സംസ്ഥാനത്തിനെതിരെ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം  പണം അനുവദിക്കാതെ കേന്ദ്രം  സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്രം  ഉച്ചഭക്ഷണ പദ്ധതിയുടെ തുക  ഉച്ചഭക്ഷണ പദ്ധതിയുടെ പ്രതിസന്ധി  ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധി  ഉച്ചഭക്ഷണ പദ്ധതിക്ക് പണം  Union Ministry of Education against state  payment of mid day meal scheme  mid day meal scheme  Union Education Ministry blaming state government  non payment of the mid day meal scheme
Mid Day Meal Central Education Ministry against Kerala
author img

By ETV Bharat Kerala Team

Published : Sep 9, 2023, 12:16 PM IST

തിരുവനന്തപുരം : ഉച്ചഭക്ഷണ പദ്ധതിക്ക് (Mid Day Meal Scheme) പണം നൽകുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്രം നിർദേശിച്ച നടപടികൾ സംസ്ഥാനം ചെയ്യാത്തതിനാലാണ് പണം അനുവദിക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കുറ്റപ്പെടുത്തി (Mid Day Meal Central Education Ministry against Kerala). എന്നാൽ നടപടികളെല്ലാം പൂർത്തീകരിച്ച് കണക്കുകൾ കേന്ദ്രത്തിന് സമർപ്പിച്ചന്നാണ് സംസ്ഥാനത്തിന്‍റെ വാദം.

ഉച്ചഭക്ഷണ പദ്ധതിയുടെ തുക കൃത്യമായി ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വർഷങ്ങളായി പ്രതിഷേധം ഉയരുന്നുണ്ട് (Mid Day Meal Program Facing Crisis). കേന്ദ്രത്തിന്‍റെതായി 60 ശതമാനവും സംസ്ഥാനത്തിന്‍റെതായി 40 ശതമാനവും വിഹിതമുള്ള ഈ പദ്ധതിയിൽ കേന്ദ്ര സർക്കാർ കൃത്യമായി പണം നൽകാത്തതാണ് പദ്ധതിയുടെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു സംസ്ഥാന സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ 2021- 22 കാലയളവിൽ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സംസ്ഥാനം നൽകേണ്ടിയിരുന്ന വിഹിതം നൽകാതിരുന്നതാണ് ഇത്തവണയും തുക അനുവദിക്കാത്തതിന് കാരണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു.

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സ്റ്റേറ്റ് നോഡൽ അക്കൗണ്ടിലാണ് സംസ്ഥാനത്തിന്‍റെ വിഹിതമായ 77 കോടി നിക്ഷേപിക്കേണ്ടിയിരുന്നത്. പണം നിക്ഷേപിക്കാത്തതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് എട്ടിന് സംസ്ഥാന സർക്കാരിന് കേന്ദ്രം കത്തയച്ചിരുന്നു. ഓഗസ്റ്റ് 31ന് ഉള്ളിൽ പലിശ തുക ഉൾപ്പടെ അടക്കാനായിരുന്നു നിർദേശം.

കേരള വിദ്യാഭ്യാസ വകുപ്പിന്‍റെ വിശദീകരണം : 2021 - 22 ലെ കേന്ദ്രവിഹിതം ഉൾപ്പടെ 209 കോടി രൂപയാണ് ഉച്ച ഭക്ഷണത്തിനായി സംസ്ഥാനം ചിലവഴിച്ചത്. അതേസമയം കേന്ദ്ര വിഹിതമായ 132 കോടി രൂപ റീ ഇമ്പേഴ്സ്മെന്‍റ് ആയി അനുവദിച്ചത് ഈ വർഷം മാർച്ച് 30ന് ആണ്. ഒരിക്കൽ ചിലവഴിച്ച തുക പിന്നീട് നിക്ഷേപിക്കാൻ ആവില്ലെന്നും മുമ്പ് ചിലവഴിച്ചതിന്‍റെ കണക്കുകളും സാക്ഷ്യപത്രങ്ങളും കേന്ദ്രത്തിന് സമർപ്പിച്ചെന്നും കേരള വിദ്യാഭ്യാസ വകുപ്പ് മാധ്യമങ്ങളെ അറിയിച്ചു.

209 കോടി രൂപ ചിലവഴിച്ചതിന് അനുസരിച്ച് 2022 - 23 വർഷത്തേക്കുള്ള കേന്ദ്ര വിഹിതം ലഭിച്ചുവെന്നും വകുപ്പ് വ്യക്തമാക്കി. അതേസമയം 2023- 24ലെ പദ്ധതി നിർദേശം ജൂലൈ 7ന് സമർപ്പിച്ചപ്പോഴാണ് 2021-22 ലെ തുക ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര നിരീക്ഷണ സംവിധാനമായ പി എഫ് എം എസിൽ കാണാതിരുന്നത് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. തുടർന്ന് സംസ്ഥാനം തുക ചിലവഴിച്ചതിനനുസരിച്ച് ജൂലൈ 10ന് തന്നെ മറുപടിയും നൽകി.

എന്നാൽ കേന്ദ്രം വീണ്ടും കത്തയച്ചപ്പോൾ ധനവകുപ്പിന്‍റെ പ്രത്യേക സാക്ഷ്യപത്രവും ധന വിദ്യാഭ്യാസ സെക്രട്ടറിമാരുടെ കത്തും ചേർത്ത് സംസ്ഥാനം വീണ്ടും മറുപടി നൽകി. പക്ഷെ ഒരിക്കൽ ചിലവഴിച്ച തുക തന്നെ പി എഫ് എം എസിൽ കാണിക്കാൻ കേന്ദ്രം വാശിപിടിക്കുകയും തുടർന്ന് സിംഗിൾ നോഡൽ അക്കൗണ്ടിൽ വരവ് ചിലവ് കാണിക്കാനായി ധനവകുപ്പ് 209 കോടി വിദ്യാഭ്യാസ വകുപ്പിന് കടം നൽകാൻ തീരുമാനിക്കുകയും ആയിരുന്നു എന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നത്.

READ ALSO: Mid Day Meal Program Facing Crisis : ഫണ്ട് മുടങ്ങി, സംസ്ഥാനത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി അവതാളത്തിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.