തിരുവനന്തപുരം: തിരുവനന്തപുരം മേനംകുളത്ത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ മേനംകുളം വാടിയിൽ നിന്നും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും, വാറ്റുവാനുപയോഗിച്ച മണ്ണെണ്ണ സ്റ്റൗവും കണ്ടെടുത്തു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി.അനികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. കണ്ടെടുത്ത തൊണ്ടി മുതലുകൾ കഴക്കൂട്ടം റേഞ്ച് ഓഫീസിന് കൈമാറി. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ ടി.ആർ.മുകേഷ് കുമാർ, പ്രിവന്‍റീവ് ഓഫീസർമാരായ എസ്.മധുസൂദനൻ നായർ , എസ്.ഷൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ജസീം, സുബിൻ, രാജേഷ്, ഷംനാദ്, ശ്രീലാൽ എന്നിവർ പങ്കെടുത്തു
മേനംകുളത്ത് കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു - Menamkulam
കണ്ടെടുത്ത തൊണ്ടി മുതലുകൾ കഴക്കൂട്ടം റേഞ്ച് ഓഫീസിന് കൈമാറി