ETV Bharat / state

റെഡ് ക്രസന്‍റുമായുള്ള ധാരണ പത്രം; അപാകതയില്ലെന്ന് മന്ത്രി എ.കെ ബാലൻ - നിയമ വകുപ്പ്

നിയമ വകുപ്പിനെ മറികടന്നാണ് ധാരണപത്രം ഒപ്പിട്ടതെന്ന ആരോപണം ശരിയല്ല. നിയമവകുപ്പ് പറഞ്ഞ നിർദ്ദേശങ്ങൾ അതിൽ പ്രതിഫലിച്ചിട്ടുണ്ട്.

AK Balan  Memorandum  Understanding  Red Crescent  റെഡ് ക്രസന്‍റ്  ധാരണ പത്രം  മന്ത്രി എ.കെ ബാലൻ  നിയമ വകുപ്പ്  തിരുവനന്തപുരം
റെഡ് ക്രസന്‍റുമായുള്ള ധാരണ പത്രം; അപാകതയില്ലെന്ന് മന്ത്രി എ.കെ ബാലൻ
author img

By

Published : Aug 20, 2020, 5:53 PM IST

Updated : Aug 20, 2020, 6:04 PM IST

തിരുവനന്തപുരം: റെഡ് ക്രസന്‍റുമായുള്ള ധാരണ പത്രത്തിൽ അപാകതയില്ലെന്ന് മന്ത്രി എ.കെ ബാലൻ. നിയമ വകുപ്പിനെ മറികടന്നാണ് ധാരണപത്രം ഒപ്പിട്ടതെന്ന ആരോപണം ശരിയല്ല. നിയമവകുപ്പ് പറഞ്ഞ നിർദ്ദേശങ്ങൾ അതിൽ പ്രതിഫലിച്ചിട്ടുണ്ട്. ധാരണാപത്രം വേണ്ടെന്നോ പത്രം സര്‍ക്കാറിന്‍റെ താൽപര്യത്തിന് വിരുദ്ധമാണെന്നോ നിയമ വകുപ്പ് പറഞ്ഞിട്ടില്ല. വികസന പ്രവർത്തനങ്ങൾക്ക് ഒരു മണിക്കൂര്‍ കൊണ്ടുവരെ തീരുമാനം എടുക്കേണ്ടി വരും.

റെഡ് ക്രസന്‍റുമായുള്ള ധാരണ പത്രം; അപാകതയില്ലെന്ന് മന്ത്രി എ.കെ ബാലൻ

പദ്ധതിയുടെ പേരിൽ ആരെങ്കിലും കമ്മീഷൻ പറ്റിയിട്ടുണ്ടെങ്കിൽ അത് സർക്കാരിന്‍റെ ചെലവിൽപ്പെടുത്താൻ നോക്കേണ്ടെന്നും എ.കെ ബാലൻ പറഞ്ഞു. പാവങ്ങൾക്ക് വീട് കിട്ടുന്നതിലുള്ള അസൂയ കൊണ്ടാണ് പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത്. ഇഷ്ടികയുടെ മുകളിൽ ചിതലുണ്ടോ എന്ന് നോക്കാൻ വേണ്ടിയാണ് വടക്കഞ്ചേരിയിൽ പോയത്. ഉദ്യോഗസ്ഥരെ മോശക്കാരാക്കി ഭരണസ്തംഭനം ഉണ്ടാക്കാം എന്നാണെങ്കിൽ സമ്മതിക്കില്ല. ജനങ്ങളും നിലവില്‍ ഒപ്പമുള്ള എം.എൽ.എമാരും കൂടെ ഉണ്ടാകുമെന്ന് വിചാരിക്കേണ്ടെന്നും എ.കെ ബാലൻ പറഞ്ഞു.

Last Updated : Aug 20, 2020, 6:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.