ETV Bharat / state

പട്ടം ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം, ഹിറ്റായി 500 പേര്‍ അണിനിരന്ന മെഗാ തിരുവാതിര - Flower carpet

പട്ടം ഗവണ്‍മെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായാണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. അധ്യാപകരും വിദ്യാർഥികളും പിടിഎ അംഗങ്ങളുമടക്കം അഞ്ഞൂറോളം പേരാണ് തിരുവാതിരയില്‍ അണിനിരന്നത്. കൊവിഡ് 19 ന് ശേഷമെത്തിയ ഓണം കൂട്ടുകാർക്കൊപ്പം ആഘോഷിക്കാൻ സാധിച്ചതിന്‍റെ ആവേശത്തിലാണ് വിദ്യാർഥികൾ

Mega Thiruvathira  Mega Thiruvathira at Pattom govt HS  500 പേര്‍ അണിനിരന്ന മെഗാ തിരുവാതിര  മെഗാ തിരുവാതിര  പട്ടം  Pattom  Thiruvananthapuram  കൊവിഡ് 19  COVID 19  Onam  Onam celebration  തിരുവനന്തപുരം  അത്തപ്പൂക്കളം  പൂക്കളം  Flower carpet
പട്ടം ഗവണ്‍മെന്‍റ് ഹയർ സെക്കന്‍ഡറി സ്‌കൂളിലെ ഓണാഘോഷം, ഹിറ്റായി 500 പേര്‍ അണിനിരന്ന മെഗാ തിരുവാതിര
author img

By

Published : Sep 3, 2022, 2:53 PM IST

തിരുവനന്തപുരം: പട്ടം ഗവണ്‍മെന്‍റ് മോഡൽ ഗേൾസ് ഹയർ സെക്കന്‍ഡറി സ്‌കൂളിൽ ഓണാഘോഷങ്ങളുടെ ഭാഗമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു. അധ്യാപകരും വിദ്യാർഥികളും പിടിഎ അംഗങ്ങളുമടക്കം അഞ്ഞൂറോളം പേരാണ് തിരുവാതിരയില്‍ അണിനിരന്നത്. കൊവിഡിന് ശേഷമുള്ള ഓണക്കാലം ആഘോഷമാക്കാൻ വിപുലമായ പരിപാടികളാണ് സ്‌കൂളിൽ സംഘടിപ്പിച്ചത്.

ഓണാഘോഷത്തിന്‍റെ ഭാഗമായി മെഗാ തിരുവാതിര

ഈ ഓണക്കാലം പഴയ പൊലിമയോടെ കൂട്ടുകാർക്കൊപ്പം ആഘോഷിക്കാൻ സാധിച്ചതിന്‍റെ ആവേശത്തിലാണ് വിദ്യാർഥികൾ. അത്തപ്പൂക്കളം ഒരുക്കിയും മാവേലിക്കൊപ്പം സെൽഫി എടുത്തും മേളത്തിനൊപ്പം ചുവടുവച്ചും ഊഞ്ഞാൽ ആടിയും മതിമറന്ന് ആഘോഷിക്കുകയാണ് ഇവർ. സ്‌കൂൾ മുറ്റത്ത് ഒരുക്കിയ ഭീമൻ അത്തപ്പൂക്കളത്തിന് ചുറ്റുമാണ് മെഗാ തിരുവാതിര നടന്നത്.

സ്‌കൂളിൽ നടന്ന ഓണാഘോഷ പരിപാടിയിലെ പ്രധാന താരം മഹാബലിയായിരുന്നു. കസേര കളിയും മിഠായി പെറുക്കലും പൂക്കള മത്സരവുമൊക്കെ വിദ്യാര്‍ഥികളുടെ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ഒപ്പം ആഘോഷങ്ങൾക്ക് ഇമ്പമേകി ഓണസദ്യയും ചെണ്ടമേളവും.

സ്‌കൂൾ അധികൃതരുടെയും പിടിഎയുടെയും ശ്രമഫലമായാണ് ഇത്തവണ സ്‌കൂളിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. കൊവിഡ് കവർന്നെടുത്ത രണ്ടു വർഷത്തെ ഓണക്കാലം എല്ലാ ആരവങ്ങളോടെയും ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് സ്‌കൂളുകളും കോളജുകളും. സംസ്ഥാനത്തെ വിവിധ കലാലയങ്ങളില്‍ ഓണാഘോഷ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.