തിരുവന്തപുരം: ട്രേഡ് യൂണിയൻ നേതാക്കളുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിൻ്റെ ചർച്ച തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ ചില ജീവനക്കാർക്കെതിരെ എംഡി ക്രമക്കേട് ഉന്നയിക്കുകയും തൊഴിലാളി സംഘടനകൾ പ്രതിഷേധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ
ഇന്നത്തെ ചർച്ച ശ്രദ്ധേയമാണ്.
സ്വിഫ്റ്റ് രൂപീകരണം, താത്കാലിക ജീവനക്കാരുടെ സ്ഥിരപ്പെടുത്തൽ, എണ്ണം വർധിപ്പിക്കൽ തുടങ്ങിയവ ചർച്ചയാവും. കോർപ്പറേഷൻ്റെ വരുമാന വർധനവിനുള്ള പരിപാടികളും ചർച്ചയാവും. കഴിഞ്ഞ ദിവസങ്ങളിലെ വിവാദങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ എംഡി വിശദീകരണം നൽകിയതോടെ പ്രശ്നം അവസാനിച്ചെന്നാണ് ഇടതുസംഘടനകളുടെ നിലപാട്.