തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നഗരത്തില്‍ നിയണന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി തിരുവനന്തപുരം കോര്‍പ്പറേഷന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവട സ്ഥാപനങ്ങളിലും മാര്‍ക്കറ്റുകളും അടപ്പിക്കുമെന്ന് മേയര്‍ കെ. ശ്രീകുമാര്‍ പറഞ്ഞു. കടകളുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കുമെന്നും മേയര്‍ വ്യക്തമാക്കി. നഗരസഭയുടെ 25 സര്‍ക്കിളുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗത്തിന്‍റെ പ്രത്യേക സ്‌ക്വാഡുകളെത്തി ദിവസവും കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തും.
അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് ഒക്‌ടോബര്‍ 30 വരെ നഗരസഭയിലേക്ക് പൊതുജനം വരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓണത്തിന് ശേഷം നഗരത്തില്‍ കൊവിഡ് ജാഗ്രതയില്‍ പാളിച്ച സംഭിച്ചെന്നും പലരും നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും മേയര്‍ കുറ്റപ്പെടുത്തി. നഗരസഭയില്‍ ഏഴ് കൗണ്‍സിലര്‍മാര്‍ക്കും 12 ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതായും മേയര്‍ വ്യക്തമാക്കി.