ETV Bharat / state

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹം നാളെ - Marriage of Chief Minister Pinarayi Vijayan's daughter

പിണറായി വിജയന്‍റെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം നാളെ

മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹം നാളെ  പിണറായി വിജയന്‍റെ മകളുടെ വിവാഹം  വീണ  പി.എ മുഹമ്മദ് റിയാസ്  Marriage of Chief Minister Pinarayi Vijayan's daughter  Marriage of Chief Minister Pinarayi Vijayan's daughter tomorrow
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുടെ വിവാഹം നാളെ
author img

By

Published : Jun 14, 2020, 9:55 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ ടി.വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റും സിപിഎം സംസ്ഥാന കമ്മറ്റി അംഗവുമായ പി.എ മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം നാളെ. അടുത്ത ബന്ധുക്കൾ മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. വിവാഹ രജിസ്ട്രേഷൻ കഴിഞ്ഞു. ഐ.ടി ബിരുദ ധാരിയായ വീണ ആറ് വർഷം ഒറാക്കിളിൽ പ്രവൃത്തിച്ച ശേഷം തിരുവനന്തപുരത്ത് ആർ.പി ടെക്നോ സോഫ്റ്റ് ഇന്‍റര്‍നാഷണലിന്‍റെ സി.ഇ.ഒ ആയി. 2014 മുതൽ ബെംഗലൂരൂവിലെ എക്സാലോജിക് സെല്യൂഷന്‍റെ എം.ഡിയാണ്.

കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായിരുന്ന പി.എം അബ്ദുല്‍ ഖാദറിന്‍റെയും അയിഷാബിയുടെയും മകനായ പി.എ മുഹമ്മദ് റിയാസ് എസ്എഫ്ഐയുടെ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ ഡിവൈഎഫ്ഐയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തെത്തുകയായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. 2017ൽ ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറിയായി. 2009 ൽ കോഴിക്കോട് ലോക്‌സഭ സീറ്റിൽ മത്സരിച്ച് എം.കെ രാഘവനോട് 838 വോട്ടിന് പരാജയപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.