ETV Bharat / state

സംസ്ഥാനത്ത് സമുദ്ര മത്സ്യോത്പാദനം കുറയുന്നു: മന്ത്രി സജി ചെറിയാൻ - ഫിഷറീസ് മന്ത്രി സജി ചെറിയാൻ

ഉൾനാടൻ മത്സ്യ ഉല്പാദനം കൂടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വർധിച്ച മത്സ്യ ബന്ധന സമ്മർദ്ദം, അശാസ്ത്രീയ മത്സ്യ ബന്ധനം, വിദേശ ട്രോളറുകളുടെ കടന്നുകയറ്റം തുടങ്ങിയ വിവിധ കാര്യങ്ങൾ മത്സ്യ സമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്.

Marine fish production  fish production  Saji Cheriyan  സജി ചെറിയാൻ  മന്ത്രി സജി ചെറിയാൻ  സമുദ്ര മത്സ്യോത്പാദനം  ഫിഷറീസ് മന്ത്രി സജി ചെറിയാൻ  നിയമസഭാ വാര്‍ത്തകള്‍
സംസ്ഥാനത്ത് സമുദ്ര മത്സ്യോത്പാദനം കുറയുന്നു: മന്ത്രി സജി ചെറിയാൻ
author img

By

Published : Jul 30, 2021, 3:34 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സമുദ്ര മത്സ്യോത്പാദനം കുറഞ്ഞു വരുന്നതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ. അതേസമയം ഉൾനാടൻ മത്സ്യ ഉല്പാദനം കൂടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വർധിച്ച മത്സ്യ ബന്ധന സമ്മർദം, അശാസ്ത്രീയ മത്സ്യ ബന്ധനം, വിദേശ ട്രോളറുകളുടെ കടന്നുകയറ്റം തുടങ്ങിയ വിവിധ കാര്യങ്ങൾ മത്സ്യ സമ്പത്ത് കുറയാൻ കാരണമാകുന്നുണ്ട്.

ഓഖിയും, പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങളും മത്സ്യസമ്പത്ത് കുറയുന്നതിന് ഒരു പരിധി വരെ കാരണമായിട്ടുണ്ട്. ലോക്ക് ഡൗണിനെ തുടർന്ന് മത്സ്യ ബന്ധനം നടക്കാതിരുന്നതും ഒരു കാരണമാണ്. ഇത്തരം കണ്ടത്തലുകളുടെ അടിസ്ഥാനത്തിൽ ഉല്പാദനം കുറയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നടപടികളുടെ ഭാഗമായി ചെറുമീനുകളെ പിടിക്കുന്നത് വിലക്കിയിട്ടുണ്ട്. ഇത്തരത്തിൽ 58 ഇനം മത്സ്യങ്ങളുടെ പിടിച്ചെടുക്കാവുന്ന കുറഞ്ഞ വലിപ്പം നിശ്ചയിച്ചു കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും അത് കർശനമായി നടപ്പാക്കുകയും ചെയ്യുന്നുണ്ട്.

കൂടുതല്‍ വായനക്ക്: ആഴക്കടൽ മത്സ്യബന്ധനം: ഇഎംസിസിയുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി

ലൈറ്റ് ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം, സ്ഫോടക വസ്തുക്കൾ, വിഷം, രാസപദാർത്ഥങ്ങൾ എന്നിവ ഉപയോഗിച്ചിട്ടുള്ള മത്സ്യ ബന്ധനവും നിരോധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഡോ എം.കെ മുനീർ, എൻ.എ നെല്ലിക്കുന്ന്, അബ്ദുൾ ഹമീദ് എന്നിവരുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.