ETV Bharat / state

നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം : പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയിൽ നടപടിയെടുക്കണമെന്ന് മഞ്ചേരി എംഎൽഎ

പ്രസ്‌താവന മൊബൈലില്‍ കണ്ട വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കൾക്കും കൗണ്‍സിലിങ് നല്‍കണമെന്ന് യു.എ. ലത്തീഫ് നിയമസഭയില്‍

mancheri mla  ua latheef  narcotic jihad  narcotic jihad controversy  assembly  നാർകോട്ടിക് ജിഹാദ്  നാർകോട്ടിക് ജിഹാദ് വിവാദം  പാലാ ബിഷപ്പ്  മഞ്ചേരി എംഎൽഎ  യു എ ലത്തീഫ്  മാർ ജോസഫ് കല്ലറങ്ങാട്ട്
നാർകോട്ടിക് ജിഹാദ് പരാമർശം; പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയിൽ നടപടിയെടുക്കണമെന്ന് മഞ്ചേരി എംഎൽഎ
author img

By

Published : Oct 4, 2021, 8:00 PM IST

തിരുവനന്തപുരം : നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ നിയമസഭയില്‍ വിമര്‍ശനവുമായി മഞ്ചേരി എംഎല്‍എ യു.എ ലത്തീഫ്. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ പരാമര്‍ശം മുസ്ലിം സമുദായത്തിൽപ്പെടുന്നവരുടെ നെഞ്ചുംകൂട് തകര്‍ത്തുവെന്ന് യു.എ ലത്തീഫ് നിയമസഭയിൽ പറഞ്ഞു.

മന്ത്രി വി.എൻ വാസവന്‍ പറഞ്ഞത് ഇത് അടഞ്ഞ അധ്യായമാണെന്നാണ്. ഇത് എങ്ങനെയാണ് അടഞ്ഞ അധ്യായമാകുന്നതെന്നും മഞ്ചേരി എംഎൽഎ ചോദിച്ചു.

Also Read: നിസാമുദ്ദീൻ ട്രെയിനിൽ യാത്രക്കാരെ മയക്കി കിടത്തി മോഷണം ; പ്രതികൾ അറസ്റ്റിൽ

പാലാ ബിഷപ്പിന്‍റെ പ്രസ്‌താവനയില്‍ എന്തുകൊണ്ട് നടപടി ഉണ്ടാകുന്നില്ലെന്നും പരാമര്‍ശം മൊബൈലില്‍ കണ്ട വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കൾക്കും കൗണ്‍സിലിങ് നല്‍കണമെന്നും യു.എ ലത്തീഫ് ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.