ETV Bharat / state

62 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

author img

By

Published : Jun 26, 2021, 5:40 PM IST

ലോക്ക്ഡൗണ്‍ സമയത്ത് മദ്യമെത്തിച്ചത് തമിഴ്‌നാട്ടിൽ നിന്ന്. പിടിച്ചെടുത്തത് പ്രതിയുടെ വീട്ടിൽ നിന്ന്.

Man arrested  Man arrested with foreign liquor  Man arrested with liquor  liquor smuggling  smuggling  foreign liquor  വിദേശമദ്യവുമായി യുവാവ് പിടിയിൽ  വിദേശമദ്യം  വിദേശമദ്യ കച്ചവടം  മദ്യ കച്ചവടം  Foreign liquor trade  liquor trade
62 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം : 62 കുപ്പി വിദേശമദ്യവുമായി യുവാവ് വാമനപുരം എക്‌സൈസ് സംഘത്തിന്‍റെ പിടിയിൽ. മാണിക്കൽ വില്ലേജിൽ പ്ലാക്കീഴ് അംബേദ്‌കർ കോളനി സുമയ്യഭവനിൽ റിയാസിനെയാണ് അറസ്റ്റ് ചെയ്‌തത്.

ഇയാൾ വെമ്പായം പെട്രോൾ പമ്പിന് സമീപത്തുവച്ച് പൾസർ ബൈക്കിൽ മദ്യക്കച്ചവടം നടത്തിവരികയായിരുന്നു. ഇൻസ്‌പെക്‌ടർ ജി. മോഹൻകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്നും മദ്യം എത്തിച്ച് വിൽപ്പന

പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ഇയാൾ മദ്യ വിൽപ്പനയ്‌ക്ക് ഉപയോഗിച്ചിരുന്ന ആക്‌ടീവ സ്‌കൂട്ടറും കസ്റ്റഡിയിൽ എടുത്തു. ലോക്ക്ഡൗണ്‍ സമയത്ത് തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ മദ്യം വാങ്ങി ഇവിടെ എത്തിച്ചാണ് പ്രതി കച്ചവടം നടത്തിവന്നത്.

Also Read: പന്തളത്ത് 15 ലിറ്റർ വിദേശ മദ്യം പിടികൂടി

എന്നാൽ കേരളത്തിൽ മദ്യഷാപ്പുകൾ തുറന്നതോടെ ബെവ്റേജസ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി കച്ചവടത്തിനായി സൂക്ഷിച്ചിരിക്കുകയായിരുന്നു.

കൊള്ളവിലയിൽ കച്ചവടം

മദ്യഷോപ്പുകൾ രാത്രി ഏഴുമണിക്ക് അടച്ച ശേഷവും പ്രവർത്തനം ഇല്ലാത്ത ശനി, ഞായർ ദിവസങ്ങളിലും വൻവില ഈടാക്കിയാണ് ഇയാൾ കച്ചവടം നടത്തിവന്നത്. 350 രൂപ വിലയുള്ള അരലിറ്റർ മദ്യം 600 രൂപയ്ക്കാണ് വിറ്റിരുന്നത്.

എക്‌സൈസ് ഇൻസ്പെക്‌ടർ മോഹൻകുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്‍റീവ് ഓഫിസർ മനോജ് കുമാർ, സിവിൽ എക്‌സൈസ് ഓഫിസർമാരായ അൻസർ, അനിരുദ്ധൻ എന്നിവർ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.