തിരുവനന്തപുരം: അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ശബരീനാഥിൻ്റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയുണ്ടായ വാഹനാപകടത്തില്‍ കോണ്‍ഗ്രസ് പ്രവർത്തകൻ മരിച്ചു. ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്. ആര്യനാട് പാലേക്കോണത്താണ് സംഭവം. ശബരീനാഥും പ്രവർത്തകരും ചാമവിള ഭാഗത്ത് പര്യടനം നടത്തുന്നതിടെ മുൻപിൽ പോയ കാറിൻ്റെ ഡോർ പെട്ടെന്ന് തുറന്നതായിരുന്നു അപകടത്തിന് കാരണം. കാറിൻ്റെ ഡോറിൽ തട്ടി ബൈക്ക് യാത്രികനായ പ്രദീപ് തെറിച്ച് പിന്നിൽ വരികയായിരുന്ന കെ.എസ്.ആർ.ടി ബസിനടിയിൽപ്പെട്ടു. ഉടൻ പ്രവർത്തകർ ഇയാളെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശബരീനാഥിന്‍റെ പ്രചാരണത്തിനിടെ വാഹനാപകടം ; പ്രവർത്തകൻ മരിച്ചു - man dies in road accident
ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്