ETV Bharat / state

തടവും ഫാമിലിയും; ഐഎഫ്എഫ്‌കെ മത്സരവിഭാഗത്തില്‍ ഇന്ന് രണ്ട് മലയാള ചിത്രങ്ങള്‍ - തടവ്

Thadav and Family Will Be Played Iffk Today: ഐഎഫ്എഫ്‌കെ മത്സരവിഭാഗം സിനിമകളുടെ പ്രദര്‍ശനം ഇന്ന് തുടങ്ങും.രണ്ട് മലയാള ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.

IFFK  malayalam movies  AGRA  FAMILY  ALL THE SILENCE  SERMON TO THE BIRDS  ACHILLES  PRISON IN THE ANDES  EVIL DOES NOT EXIST  SOUTHERN STORM  THE SENTENCE  POWER ALLEY  SUNDAY  TOTEM  WHISPERS OF FIRE WATER  THE SNOWSTORM  മലയാള ചിത്രങ്ങള്‍  തടവ്  ഫാമിലി
Thadav and Family Will Be Played Iffk Today
author img

By ETV Bharat Kerala Team

Published : Dec 9, 2023, 8:38 AM IST

തിരുവനന്തപുരം: രാജ്യാന്തര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കമാകും. അതിജീവനം, പ്രണയം, ത്രില്ല‍‍‌ർ തുടങ്ങി സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ആദ്യദിനത്തിൽ പ്ര‍ദർശിപ്പിക്കുക. സതേൺ സ്റ്റോം, പവ‍ർ അലി, ദി സ്നോ സ്റ്റോം, ഓൾ ദി സയലൻസ്, ആ​ഗ്ര, തടവ്, ഫാമിലി എന്നിവയാണ് ഇന്ന് (9-12-2023) പ്രദര്‍ശിപ്പിക്കുന്ന മത്സരചിത്രങ്ങൾ.

ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച തടവ് ഡോൺ പാലത്തറ സംവിധാനം ചെയ്ത 'ഫാമിലി' എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്നത്തെ മലയാള ചിത്രങ്ങൾ. അമ്പത് വയസുകാരിയായ അംഗനവാടി ടീച്ചര്‍ ഗീതയുടെ ജീവിതമാണ് തടവിന്‍റെ പ്രമേയം( (Thadav and Family Will Be Played Iffk Today).

എഡ്‌ഗാര്‍ഡോ ഡയെ്‌ളക്ക്, ഡാനിയൽ കാസബെ എന്നിവർ സംവിധാനം ചെയ്‌ത ഒരു കുറ്റാന്വേഷകന്‍റെ ജീവിതം പറയുന്ന ചിത്രമാണ് സതേൺ സ്റ്റോം. വോളിബോൾ താരമായ പെൺകുട്ടിയുടെ അതിജീവനത്തെ ഇതിവൃത്തമാക്കിയ ലൈല ഹാലയുടെ പോർച്ചു​ഗീസ് ചിത്രമാണ് പവ‍ർ അലി.

മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോയ കസാക്കിസ്ഥാൻ യുവാവിന്‍റെ സംഭവബഹുലമായ കഥയാണ് ദി സ്നോ സ്റ്റോം പങ്കുവയ്ക്കുന്നത്. ഡിയാഗോ ഡെൽ റിയോയുടെ ഓൾ ദി സയലൻസ്, പ്രണയവും ലൈം​ഗികതയും ചർച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആ​ഗ്ര എന്നിവയാണ് മത്സര വിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിക്കുന്ന മറ്റു ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.