തിരുവനന്തപുരം: ചാലയിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് വീണ്ടും പൂട്ട് വീണു. ലോക്ക് ഡൗണിൽ സംസ്ഥാന സർക്കാർ അനുവദിച്ച ഇളവിനെ തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്‌ച ചാലയിലെ ഭൂരിഭാഗം കടകളും തുറന്നിരുന്നു. എന്നാൽ കടകൾ തുറന്നതോടെ തിരുവനന്തപുരം ജില്ലയിലെ പ്രധാനപ്പെട്ട വ്യാപാര മേഖലയായ ചാല കമ്പോളത്തില്‍ വലിയ തോതിലുള്ള ആൾക്കൂട്ടമാണ് ഉണ്ടായത്.
ഇതിനെ തുടർന്നാണ് അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളൊഴിച്ച്, മറ്റുള്ള കടകൾ അടക്കാൻ കലക്‌ടറുടെ ഇടപെടലുണ്ടായത്. പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും പഴങ്ങളും വിൽക്കുന്ന കടകൾ മാത്രമാണ് നിലവിൽ ചാലയിൽ തുറന്നിട്ടുള്ളത്. കടകൾക്ക് പൂട്ട് വീണതോടെ വീണ്ടും ആളൊഴിഞ്ഞ നിലയിലാണ് ചാല കമ്പോളം.