തിരുവനന്തപുരം: മരണം വരെ പാല നിയോജക മണ്ഡലത്തിലെ എംഎല്‍എയായിരുന്നു കെഎം മാണി. അതില്‍ 2006 മുതല്‍ 2016 വരെ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ പാലായില്‍ കെഎം മാണി പരാജയപ്പെടുത്തിയത് മാണി സി കാപ്പൻ എന്ന എൻസിപി നേതാവിനെ.
പക്ഷേ 2019ല്‍ കെഎം മാണിയുടെ മരണ ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പൻ ഇടതു മുന്നണി സ്ഥാനാർഥിയായി പാലായില്‍ നിന്ന് ജയിച്ചുകയറി. പക്ഷേ അതുകൊണ്ടും ട്വിസ്റ്റ് അവസാനിച്ചില്ല. പാലായില്‍ പാറിയ ചെങ്കൊടിക്ക് രണ്ട് വർഷത്തെ മാത്രം ആയുസ്. ഇത്തവണ മാണി സി കാപ്പൻ നിയമസഭയിലെത്തിയത് യുഡിഎഫ് സ്ഥാനാർഥിയായി. പാർട്ടിയും മാറി. എൻസിപി വിട്ട കാപ്പൻ എൻസികെ എന്ന പാർട്ടിയുണ്ടാക്കിയാണ് മത്സരിച്ച് ജയിച്ചത്. പരാജയപ്പെടുത്തിയത് കെഎം മാണിയുടെ മകൻ ജോസ് കെ മാണിയെ. ഇടതുപക്ഷത്തോടുള്ള മധുരപ്രതികാരവും കേരള രാഷ്‌ട്രീയത്തില്‍ നിർണായക മാറ്റം സൃഷ്‌ടിക്കാൻ കരുത്തുള്ളതുമാണ് ഈ തെരഞ്ഞെടുപ്പ് ഫലം.