ETV Bharat / state

M Vincent | 'ബിജു പ്രഭാകർ സ്വന്തം പിതാവിനെ ഓർക്കണമായിരുന്നു'; ഐഎൻടിയുസിക്കെതിരായ ആരോപണത്തിൽ എം വിൻസെന്‍റ് എംഎൽഎ - KSRTC salary crisis

മാനേജ്‌മെന്‍റ് എടുത്ത തീരുമാനങ്ങൾ എല്ലാം അംഗീകരിച്ചിട്ടുണ്ടെന്നും സർക്കാരും സിഎംഡിയും നാടകം കളിക്കുകയാണെന്നും എം വിൻസെന്‍റ് എംഎൽഎ

ബിജു പ്രഭാകര്‍  Biju Prabhakar  എം വിൻസെന്‍റ് എംഎൽഎ  M Vincent MLA  സിഐടിയു  CITU  കെഎസ്ആർടിസി  M Vincent against KSRTC CMD Biju Prabhakar  KSRTC CMD Biju Prabhakar  M Vincent MLA  കെഎസ്‌ആർടിസി ശമ്പള പ്രതിസന്ധി  KSRTC salary crisis  ഐഎൻടിയുസി
എം വിൻസെന്‍റ് ബിജു പ്രഭാകർ
author img

By

Published : Jul 16, 2023, 11:02 PM IST

തിരുവനന്തപുരം: ഐഎൻടിയുസിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് ബിജു പ്രഭാകര്‍ സ്വന്തം പിതാവിനെ ഓർക്കണമായിരുന്നുവെന്ന് കെഎസ്ആർടിസിയുടെ പ്രതിപക്ഷ തൊഴിലാളി സംഘടനയായ ടിഡിഎഫിന്‍റെ വർക്കിങ് പ്രസിഡന്‍റ് എം വിൻസെന്‍റ് എംഎൽഎ. സിഎംഡിക്ക് ഏത് ഘട്ടത്തിലും പദവി ഒഴിഞ്ഞു പോകാമെന്നും സർക്കാരും സിഎംഡിയും നാടകം കളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സിഎംഡിക്ക് ഏത് ഘട്ടത്തിലും പദവി ഒഴിഞ്ഞു പോകാം. മാനേജ്‌മെന്‍റ് എടുത്ത തീരുമാനങ്ങൾ എല്ലാം അംഗീകരിച്ചിട്ടുണ്ട്. ഐഎൻടിയുസിക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് ബിജു പ്രഭാകര്‍ സ്വന്തം പിതാവിനെ ഓർക്കണമായിരുന്നു. ഐഎൻടിയുസി അനധികൃതമായി പണപ്പിരിവ് നടത്തിയിട്ടില്ല. ഇക്കാര്യം അദ്ദേഹം അന്വേഷിച്ചിട്ടില്ല.

നിജസ്ഥിതി അറിയാൻ അല്ല അദ്ദേഹത്തിന് താത്‌പര്യം. മാസവരി പിരിക്കുന്ന 150 രൂപയില്‍ 100 രൂപ തൊഴിലാളികളുടെ ക്ഷേമ നിധിയിലേക്കാണ് പോകുന്നത്. പ്രവര്‍ത്തന ഫണ്ടായി 50 രൂപ മാത്രമാണ് എടുക്കുന്നത്. സമ്മത പത്രത്തിന്‍റെ അടിസ്ഥാനത്തിൽ ആണ് പണം പിരിക്കുന്നത്. 2016ന് ശേഷം കെഎസ്ആർടിസി കണക്ക് ഓഡിറ്റ് ചെയ്‌തിട്ടില്ല. അതിന് സിഎംഡി തയ്യാറായിട്ടില്ലെന്നും എം വിൻസെന്‍റ് എംഎൽഎ പറഞ്ഞു.

യുണിയനെതിരെ ബിജു പ്രഭാകർ: നേരത്തെ അനധികൃതമായി പണം പിരിക്കുന്നുവെന്ന് ആരോപിച്ച് യുണിയനെതിരെ ബിജു പ്രഭാകര്‍ രംഗത്തെത്തിയിരുന്നു. ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 150 രൂപ പിരിച്ചെന്നും പണം പിന്‍വലിച്ചത് തടയണമെന്നും ആവശ്യപ്പെട്ട് ബിജു പ്രഭാകര്‍ ബാങ്കിന് കത്തയക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് എം വിൻസെന്‍റിന്‍റെ പ്രതികരണം.

ഉന്നതതല അഴിമതിയെന്ന് സിഐടിയു: അതേസമയം കെഎസ്ആർടിസിയിൽ ഉന്നത തലത്തിലാണ് അഴിമതിയെന്ന് ഭരണപക്ഷ സംഘടനയായ സിഐടിയു ആരോപിച്ചു. ഇടതുപക്ഷ സർക്കാരാണ് കെഎസ്ആർടിസിയെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചത്. കെഎസ്ആർടിസി മുന്നോട്ട് പോകുന്നത് ധനവകുപ്പിന്‍റെ സഹായത്തോടെയാണ്.

ഉന്നത തലത്തിൽ അഴിമതി ഉണ്ടെന്ന് സർക്കാരിനെ നേരത്തെ അറിയിച്ചതാണ്. തൊഴിലാളി സംഘടനകൾ ആണ് കുഴപ്പമെന്നുള്ള പ്രചാരണം നേരത്തെ തന്നെ ഉയർന്നുവന്നതാണ്. അതുകൊണ്ട് തന്നെ സംഘടന വളരെ കരുതലോടെയാണ് മുന്നോട്ട് പോകുന്നത്. എന്നാൽ മാനേജ്മെന്‍റ് താൽപര്യം മാത്രം നടപ്പാക്കാൻ തീരുമാനിച്ചപ്പോൾ എതിർക്കുകയായിരുന്നുവെന്നും കെഎസ്ആർടിഇഎ ജനറൽ സെക്രട്ടറി എസ് വിനോദ് പറഞ്ഞു.

ALSO READ : 'മദ്യവും അരിയും കടത്തുന്ന ജീവനക്കാര്‍ കെഎസ്ആർടിസിയിലുണ്ട്'; മന്ത്രിയേയും എംഡിയേയും വില്ലന്മാരാക്കാന്‍ ശ്രമമെന്ന് ബിജു പ്രഭാകർ

യൂണിയനുകൾ സമാന്തര പ്രവർത്തനം നടത്തുന്നു എന്ന വാദം ശരിയല്ല. സിഎംഡി ബാങ്കുകൾക്ക് നൽകിയ കത്ത് ജനാധിപത്യ വിരുദ്ധമാണ്. തൊഴിലാളി സംഘടനകളിൽ കുറ്റം ചാർത്തേണ്ട സാഹചര്യം നിലവിലില്ല. ഇത്രയും ധനകാര്യ സഹായം നൽകിയ വേറെ ഏത് സർക്കാർ ആണ് ഉള്ളതെന്നും എസ് വിനോദ് ചോദിച്ചു.

കെഎസ്ആർടിസിക്ക് എല്ലാമാസവും 50 കോടി രൂപ നൽകുമെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ ഉറപ്പ് നടപ്പാക്കിയില്ലെങ്കിൽ അത് പരിശോധിക്കണം. കെഎസ്ആർടിസിയിൽ ഇപ്പോഴും ഉന്നതലത്തിൽ അഴിമതി നടക്കുന്നുണ്ട്. തൊഴിലാളികളെ മുൻ നിർത്തി മാനേജ്മെന്‍റ് സർക്കാരിനോട് വിലപേശുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.