ETV Bharat / state

കെ.സുധാകരന്‍റേത് വികടഭാഷയെന്ന് എ. വിജയരാഘവന്‍ - M. Vijayaraghavan's in reply to K. Sudhakaran news

വെള്ളിയാഴ്‌ച മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് രംഗത്ത് വന്നതിന് പിന്നാലെയാണ് എ. വിജയരാഘവന്‍റെ പ്രതികരണം.

എ.വിജയരാഘവൻ വാർത്ത  കെ.സുധാകരന് മറുപടിയുമായി എ.വിജയരാഘവൻ  കെ.സുധാകരന് മറുപടി  കെപിസിസി അധ്യക്ഷന്‍  M. Vijayaraghavan's in reply to K. Sudhakaran  K. Sudhakaran news  M. Vijayaraghavan's in reply to K. Sudhakaran news  M. Vijayaraghavan's in reply
കെ.സുധാകരന് മറുപടിയുമായി എ.വിജയരാഘവൻ
author img

By

Published : Jun 19, 2021, 3:52 PM IST

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ വീണ്ടും രൂക്ഷമായ പ്രയോഗവുമായി സിപിഎം ആക്‌ടിങ് സെക്രട്ടറി എ വിജയരാഘവൻ. സുധാകരൻ പ്രയോഗിക്കുന്നത് വികടഭാഷയാണെന്ന് വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിക്ക് നട്ടെല്ലുണ്ടെങ്കില്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണം നടത്താൻ തയ്യാറാവണമെന്ന് പിണറായി വിജയനെ വെല്ലുവിളിച്ച് കെ സുധാകരൻ നടത്തിയ വാർത്ത സമ്മേളനത്തിന് പിന്നാലെയാണ് സിപിഎം സംസ്ഥാന ആക്‌ടിങ് സെക്രട്ടറിയുടെ പ്രതികരണം.

കെ.സുധാകരന് മറുപടിയുമായി എ.വിജയരാഘവൻ

മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന പരാമര്‍ശങ്ങളാണ് കെപിസിസി അധ്യക്ഷന്‍ നടത്തുന്നത്. നേരത്തെ നടത്തിക്കൊണ്ടു വന്ന പരാമര്‍ശങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ കണ്ടത്. കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാം സുധാകരനെ പൂര്‍ണമായും ന്യായീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കെ സുധാകരന്‍റെ ഭാഷ തെരുവ് ഗുണ്ടയുടെ ഭാഷയാണെന്ന് എ വിജയരാഘവൻ നേരത്തെ ആരോപിച്ചിരുന്നു.

READ MORE: 'നട്ടെല്ലുണ്ടെങ്കില്‍ കേസെടുത്ത് അന്വേഷിക്കണം' ; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ സുധാകരന്‍

അപകടരമായ തിന്മയുടെ രാഷ്ട്രീയത്തിലൂടെയാണ് കോണ്‍ഗ്രസ് സഞ്ചരിക്കുന്നതെന്നാണ് ഇത് കാണിക്കുന്നത്. കെപിസിസി അധ്യക്ഷനായി സ്ഥാനമേറ്റെടുത്ത ശേഷം സുധാകരന്‍ നടത്തിയ അഭിമുഖങ്ങളില്‍ തന്നെ ബിജെപിയോടുള്ള മൃദു സമീപനം പരസ്യപ്പെടുത്തി. മുഖ്യശത്രു സിപിഎമ്മാണെന്ന് വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. പിണറായി വിജയന്‍റെ ജീവിതവും കയറ്റിറക്കങ്ങളും കേരളത്തിലെ പൊതു സമൂഹത്തിന് അറിയാമെന്നും വിജയരാഘവന്‍ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.